Rang De Basanti
രംഗ് ദേ ബസന്തി (2006)
എംസോൺ റിലീസ് – 460
| ഭാഷ: | ഹിന്ദി |
| സംവിധാനം: | Rakeysh Omprakash Mehra |
| പരിഭാഷ: | ഗിരി. പി. എസ്, സജിൻ.എം.എസ് |
| ജോണർ: | കോമഡി, ക്രൈം, ഡ്രാമ |
രാകേഷ് ഓംപ്രകാശ് മെഹ്റയുടെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘രംഗ് ദേ ബസന്തി‘. ചില സിനിമകൾ വെറും വിനോദത്തിനപ്പുറം സമൂഹത്തിലേക്ക് ചില ശക്തമായ ആശയങ്ങൾ പകർന്നുനൽകാറുണ്ട്. പുറത്തിറങ്ങി ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും, ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന അതേ പുതുമയോടും ആവേശത്തോടും കാണാൻ കഴിയുന്ന അപൂർവ്വം ചിത്രങ്ങളിൽ ഒന്നാണിത്.
കഥ തുടങ്ങുന്നത് ലണ്ടനിൽ നിന്നും ഇന്ത്യയിലെത്തുന്ന സ്യൂ എന്ന യുവതിയിലാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന തന്റെ മുത്തച്ഛന്റെ ഡയറിക്കുറിപ്പുകളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ പറ്റി വായിച്ച അവൾ, ആ സംഭവങ്ങളിൽ ഒരു സിനിമയാക്കാൻ ഇന്ത്യയിലേക്ക് എത്തുന്നു.
തന്റെ സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്താൻ ആദ്യം ബുദ്ധിമുട്ടുന്ന സ്യൂവിന്റെ അടുത്തേക്ക് അപ്രതീക്ഷിതമായി ഏതാനും ചില ചെറുപ്പക്കാർ എത്തുന്നതോടെ സിനിമയുടെ കഥഗാതി മാറുന്നു.
‘രംഗ് ദേ ബസന്തി‘ ഒരു ഓർമ്മപ്പെടുത്തലാണ്. ഓരോ ഇന്ത്യൻ പൗരനും, പ്രത്യേകിച്ച് യുവതലമുറക്ക്. തങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ പ്രശ്നങ്ങളോട് മുഖം തിരിക്കാതെ പൊരുതാനും, ഭരണകൂടം തെറ്റായ തീരുമാനങ്ങളെടുക്കുമ്പോൾ, അതിനെ ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട് എന്ന ഓർമ്മപ്പെടുത്തൽ.
