എം-സോണ്‍ റിലീസ് – 460

ഭാഷ | ഹിന്ദി |
സംവിധാനം | Rakeysh Omprakash Mehra |
പരിഭാഷ | കൃഷ്ണപ്രസാദ് എം. വി |
ജോണർ | കോമഡി, ഡ്രാമ |
2006-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് രംഗ് ദേ ബസന്തി (ഹിന്ദി : रंग दे बसंती). രാകേഷ് ഓംപ്രകാശ് മെഹ്റ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആമിർ ഖാൻ, മാധവൻ, സോഹ അലി ഖാൻ, ഷർമ്മൺ ജോഷി, സിദ്ധാർത്ഥ് നാരായൺ, കുണാൽ കപൂർ, അതുൽ കുൽക്കർണി, ആലിസ് പാറ്റൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ന്യൂഡൽഹിയിലും സമീപപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ ചിത്രം 25 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. സാമ്പത്തികമായി നല്ല വിജയം നേടിയ രംഗ് ദേ ബസന്തി 136 കോടി രൂപയോളം വരവുണ്ടാക്കി. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തെ വിപ്ലവകാരികളുടെ പാത പിന്തുടരുന്ന ആധുനികഭാരതത്തിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. 2006 ജനുവരി 26-നാണ് രംഗ് ദേ ബസന്തി പ്രദർശനത്തിനെത്തിയത്. ജനപ്രീതി നേടിയ ചലച്ചിത്രത്തിനുള്ള 2006-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടി. ആ വർഷത്തെ മികച്ച വിദേശച്ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ഓസ്കാർ പുരസ്കാരത്തിനുമുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശവും രംഗ് ദേ ബസന്തിയായിരുന്നു. രണ്ട് പുരസ്കാരങ്ങൾക്കും ഒടുവിൽ പരിഗണിക്കപ്പെട്ടില്ലെങ്കിലും 2006-ലെ മികച്ച ബാഫ്ത പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരവും രംഗ് ദേ ബസന്തി നേടി..