Saawariya
സാവരിയാ (2007)

എംസോൺ റിലീസ് – 2803

Download

2672 Downloads

IMDb

5.2/10

വിഖ്യാത സാഹിത്യകാരൻ തിയദോർ ദസ്തയെവ്സ്കിയുടെ ‘വൈറ്റ് നൈറ്റ്സ്’ എന്ന കൃതിയെ ആധാരമാക്കി സഞ്ജയ്‌ ലീല ബൻസാലി അണിയിച്ചൊരുക്കി 2007 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് “സാവരിയാ

ഒരു സാങ്കൽപ്പിക നഗരത്തിൽ നടക്കുന്ന ഈ കഥ, ഒരു ലൈംഗിക തൊഴിലാളിയായ ഗുലാബ് ജി (റാണി മുഖർജി)യുടെ വിവരണത്തിൽ കൂടിയാണ് ചുരുളഴിയുന്നത്. ആ നഗരത്തിലെ ആഡംബര ബാറായ RK ബാറിലെ പ്രധാന ഗായകനാണ് രാജ് (രൺബീർ കപൂർ). തനിച്ചു താമസിക്കുന്ന വൃദ്ധയായ ലിലിയന്റെ (സൊഹ്റ സെഹ്ഗാൾ) വീട്ടിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന രാജിന്റെ ജീവിതത്തിലേക്ക് സക്കീന (സോനം കപൂർ) കടന്നുവരുന്നതോട് കൂടി ചിത്രം, മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക്‌ ആവാഹിച്ച ദസ്തയെവ്‌സ്കി എന്ന മഹാനായ എഴുത്തുകാരന്റെ കൃതിയെ ഇന്ത്യൻ സാഹചര്യങ്ങളിലേക്ക് പറിച്ചുനടുകയാണ്.

ഇമാന്റെ (സൽമാൻ ഖാൻ) ചിത്രത്തിലേക്കുള്ള കടന്നുവരവ്, ഗുലാബ് ജിയുടെ വാക്കുകൾ കടമെടുത്താൽ “വരാനിരിക്കുന്ന രാത്രികള്‍ എന്ത് കൊടുങ്കാറ്റാണ് കൊണ്ടുവരാനിരുന്നതെന്ന്” നമുക്ക് മുൻപിൽ കാട്ടിത്തരികയാണ്.

ബ്ലൂറേ ഡിസ്‌ക്കിൽ പുറത്തിറങ്ങിയ ആദ്യ ബോളിവുഡ് ചിത്രമായ സാവരിയാ, സൊഹ്‌റ സെഹ്ഗാളിന്റെ അവസാന ചിത്രവും കൂടിയാണ്.