Sanak
സനക് (2021)

എംസോൺ റിലീസ് – 2874

IMDb

6.6/10

Movie

N/A

കനിഷ്ക് വർമ്മയുടെ സംവിധാനത്തിൽ വിദ്യുത് ജംവല്‍ നായകനാക്കി 2021-ൽ ഹിന്ദിയിൽ പുറത്തിറങ്ങിയ മുഴുനീള ആക്ഷൻ ത്രില്ലെർ ആണ് “സനക്“.

അജയ് പാൽ സിംഗ് എന്ന ആയുധ കച്ചവടക്കാരനെ ഹോസ്പിറ്റലിൽ നിന്ന് രക്ഷിക്കാനായി ഒരു കൂട്ടം ഗുണ്ടാസംഘങ്ങൾ ഹോസ്പിറ്റൽ പിടിച്ചെടുക്കുന്നു. അവിടുന്ന് വിവാൻ (വിദ്യുത് ജംവല്‍) അവരുടെ പിടിയിലകപ്പെടാതെ രക്ഷപെടുകയും, പിന്നീട് അവർക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്നതുമാണ് നമുക്ക് കാണാൻ കഴിയുന്നത്.

ചിത്രത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ സീക്വൻസാണ് ഏറ്റവും കാഴ്ച്ചവെച്ചിട്ടുള്ളത്. ചിത്രത്തിന്റെ മേക്കിങും ആക്ഷൻ കൊറിയോഗ്രഫിയും എടുത്തു പറയേണ്ടതാണ്. വിദ്യുത് ജംവല്‍ ആക്ഷൻ മികച്ച ആക്ഷൻ രംഗങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. കൂടാതെ വില്ലനായി വേഷമിട്ടയാളും ഭംഗിയായി ചെയ്തു വെച്ചിരിക്കുന്നു. ആക്ഷൻ ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാവുന്ന ചിത്രമാണ് “സനക്“.