Santosh
സന്തോഷ് (2024)
എംസോൺ റിലീസ് – 3464
ഭാഷ: | ഹിന്ദി |
സംവിധാനം: | Sandhya Suri |
പരിഭാഷ: | ഡോ. ആശ കൃഷ്ണകുമാർ |
ജോണർ: | ക്രൈം, ഡ്രാമ, ത്രില്ലർ |
സന്ധ്യസൂരി തിരക്കഥയും സംവിധാനവും നിർവഹിച്ച് ഷഹാന ഗോസാമി കേന്ദ്ര കഥാപാത്രമായി വരുന്ന ‘സന്തോഷ്’ എന്ന ഹിന്ദി ചലച്ചിത്രം 77ആമത് ക്യാൻ ഫെസ്റ്റിവലിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. ധാരാളം പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം 97-മത് അക്കാദമി അവാർഡിലേക്കുള്ള യു. കെ യുടെ എൻട്രിയായി നോമിനേഷൻ ചെയ്യപ്പെടുകയുമുണ്ടായി. യു. കെ, ഇന്ത്യ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ നിർമാണസഹകരണത്തിൽ ചിത്രീകരിച്ച സിനിമയുടെ പ്രദർശനം ഇസ്ലാമോഫോബിയ, ജാതീയത, സ്ത്രീ വിരുദ്ധത, പൊലീസ് ക്രൂരത എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിലുള്ള ആശങ്കയെതുടർന്ന് ഇന്ത്യയിൽ പ്രദർശന അനുമതി നിഷേധിക്കുകയുണ്ടായി.
ആശ്രിത നിയമനം വഴി പോലീസാകാൻ അവസരം ലഭിച്ച വിധവയായ സന്തോഷിന് ഒരു ദളിത് ബാലികയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ പങ്കാളിയാകേണ്ടി വരുന്നു. തുടർന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.