Shahid
ഷാഹിദ് (2013)

എംസോൺ റിലീസ് – 984

Download

1194 Downloads

IMDb

8.2/10

Movie

N/A

അനുരാഗ് കശ്യപ് നിര്‍മിച്ച് Hansal Mehta സംവിധാനം ചെയ്ത ചിത്രമാണ് ‘ഷാഹിദ്’. മനുഷ്യാവകാശ പ്രവര്‍ത്തകനും, വക്കീലുമായിരുന്ന ഷാഹിദ് അസ്മിയുടെ ജീവിത കഥയാണ്‌ ചിത്രം പറയുന്നത്. തീവ്രവാദികളെന്ന പേരില്‍ പോട്ട ആക്റ്റ് ചുമത്തി ജയിലില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞിരുന്നവരെ മോചിപ്പിച്ചതിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഷാഹിദ് 2010ല്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. 1992-93ലെ മുംബൈ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട ഷാഹിദ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി നിയമം പഠിച്ച് വക്കീല്‍ ആവുകയായിരുന്നു.

ഷാഹിദിന്‍റെ അറസ്റ്റ് മുതല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത് വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ ഉള്ളത്. ഷാഹിദായി വേഷമിട്ട രാജ്കുമാറിന് 2013ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരാജ് വെഞ്ഞാറമൂടിനോപ്പം ലഭിച്ചതുള്‍പ്പടെ മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ വിഭാഗങ്ങളിലും ചിത്രത്തിന് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.