Shubh Mangal Zyada Saavdhan
ശുഭ് മംഗൾ സ്യാദാ സാവ്‌ധാൻ (2020)

എംസോൺ റിലീസ് – 1558

Download

3004 Downloads

IMDb

5.8/10

Movie

N/A

വീട്ടിൽ മകനു വേണ്ടി കല്യാണം ഉറപ്പിച്ചിരിക്കുന്ന അമ്മ,”കൂട്ടുകാരനുമായി” പ്രേമത്തിലായ ഒരേ ഒരു മകൻ, മകനെയും പാർട്ണറെയും ട്രെയിനിൽ വെച്ച് ആകസ്മികമായി കണ്ടുമുട്ടുന്ന അച്ഛൻ.

ഗേ റിലേഷൻ ഒരു സാധാരണ ഇന്ത്യൻ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ രസകരമായും എന്നാൽ കാര്യഗൗരവം ചോരാതെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു. ലീഡ് അഭിനേതാക്കളായ ആയുഷ്മാൻ, ജിതേന്ദ്ര എന്നിവർ വളരെ നല്ല പ്രകടനം കാഴ്ചവെച്ച ഈ സിനിമ 2020ലെ ഇന്ത്യയിലെ പണം വാരിചിത്രങ്ങളിൽ 4ആമത് ഉണ്ടായിരുന്നു.

ആയുഷ്മാൻ ഖുറാന, ജിതേന്ദ്ര കുമാർ, നീന ഗുപ്ത എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിന് പിറകിൽ ഉണ്ട്. ചിത്രത്തിലെ ഗാനങ്ങളും, ചിത്രത്തിന്റെ ആനുകാലിക പ്രസക്തിയും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.