Special 26
സ്പെഷ്യൽ 26 (2013)

എംസോൺ റിലീസ് – 179

ഭാഷ: ഹിന്ദി
സംവിധാനം: Neeraj Pandey
പരിഭാഷ: ഷഹൻഷാ സി
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
Subtitle

4375 Downloads

IMDb

8/10

Movie

N/A

ഇന്ത്യയൊട്ടാകെ സി ബി ഐ/ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ്‌ വ്യാജ
റെയ്ഡുകളിലൂടെ പണവും ആഭരണങ്ങളും കൊള്ളയടിക്കുന്ന സംഘത്തിനു പിന്നാലെയാണ്‌
സി ബി ഐ ഓഫീസർ ആയ വസീം ഖാൻ. തന്റെ അഭിമാനത്തിനേറ്റ മുറിവ്‌ മായ്ക്കാനായി
സബ്‌ ഇൻസ്പെക്ടർ റൺവീർ സിംഗും വസീമിനൊപ്പമുണ്ട്‌.
അവസാനത്തെ കൊള്ളയ്ക്കായി നാൽവർ സംഘം ബോംബേയിലേക്ക്‌ പുറപ്പെടുന്നു അവിടെ വച്ച്‌ “സ്പെഷൽ 26” രൂപീകരിക്കുന്നു.

1987 ലെ “ത്രിഭോവന്ദാസ്‌ ഭീംജി സാവേറി ആന്റ്‌ സൺസ്‌” റോബറിയെ ആസ്പദമാക്കി
നീരജ്‌ പാണ്ഡേ സംവിധാനം ചെയ്തിരിക്കുന്ന റിയലിസ്റ്റിക്ക്‌ ത്രില്ലർ ഗണത്തിൽ

പെടുത്താവുന്ന ചിത്രം അക്ഷയ്‌ കുമാറിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ
ഒന്നാണ്‌. അനുപം ഖേർ, മനോജ്‌ ബാജ്പേയ്‌, ജിമ്മി ഷെർഗ്ഗിൽ എന്നിവരും മികച്ച
പ്രകടനം കാഴ്ച വച്ചിരിക്കുന്നു.