Stree 2: Sarkate Ka Aatank
സ്ത്രീ 2: സർകട്ടേ കാ ആതങ്ക് (2024)

എംസോൺ റിലീസ് – 3397

ഭാഷ: ഹിന്ദി
സംവിധാനം: Amar Kaushik
പരിഭാഷ: വിഷ് ആസാദ്
ജോണർ: കോമഡി, ഹൊറർ
IMDb

7/10

Movie

N/A

മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രവും,
2018-ല്‍ പുറത്തിറങ്ങിയ “സ്ത്രീ” എന്ന ചിത്രത്തിന്റെ തുടര്‍ച്ചയുമാണ് അമര്‍ കൗശിക് സംവിധാനം ചെയ്ത് 2024-ല്‍ തിയേറ്ററുകളില്‍ എത്തിയ “സ്ത്രീ 2: സര്‍കട്ടേ കാ ആതങ്ക്” എന്ന ഹിന്ദി ചിത്രം.

അര്‍ഹിച്ച ബഹുമാനവും സ്നേഹവും കൊടുത്ത്, ജനങ്ങള്‍ നാടിന്റെ രക്ഷകയായി സ്ത്രീയെ അവരോധിച്ചതിന് ശേഷം ശാന്തമായ ചന്ദേരിയിലേക്ക് വേറൊരു പൈശാചികശക്തി എത്തുകയാണ്. വിക്കിയുടെ സുഹൃത്തായ ബിട്ടുവിന്റെ കാമുകിയെ ആ ദുഷ്ടശക്തി പിടിച്ചോണ്ട് പോകുന്നതോടെ, വിക്കിയും സുഹൃത്തുക്കളും അതിന് പിന്നിലെ രഹസ്യങ്ങള്‍ തേടിയിറങ്ങുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് കോമഡിയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നത്.

ഹൊറര്‍ കോമഡി എന്ന ജോണറിനോട് 100% നീതിപുലര്‍ത്തി, വളരെ എന്‍ഗേജിങ്ങായി, വേഗത്തില്‍ പോകുന്ന തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. അതിനൊപ്പം ആദ്യഭാഗത്തെപ്പോലെ വിക്കിയായി രാജ്കുമാര്‍ റാവുവിന്റെ അഴിഞ്ഞാട്ടവും ശ്രദ്ധ കപൂർ, പങ്കജ് ത്രിപാതി, അപർശക്തി ഖുറാന, അഭിഷേക് ബാനർജി എന്നിവരുടെ മികച്ച പ്രകടനവും കൂടെ ആയപ്പോള്‍ ഇന്ത്യന്‍ ബോക്സോഫീസിൽ നിന്ന് മാത്രം 600 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതിയും ‘സ്ത്രീ 2‘ സ്വന്തമാക്കി.

മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിലെ സ്ത്രീ, ഭേഡിയ എന്നീ ചിത്രങ്ങള്‍ കണ്ടതിന് ശേഷം മാത്രം ഈ ചിത്രം കാണുക.