എം-സോണ് റിലീസ് – 985
ഹിന്ദി ഹഫ്ത 2019 – 7
ഭാഷ | ഹിന്ദി |
സംവിധാനം | Amar Kaushik |
പരിഭാഷ | ശ്രീധർ |
ജോണർ | കോമഡി, ഹൊറർ |
ഒറ്റവാക്കിൽ സ്ത്രീ യെ വിശേഷിപ്പിക്കണം എങ്കിൽ സിനിമയുടെ തുടക്കം പറയുന്ന ആ പദം Based On A Reducluous Phenomenon അത് തന്നെയാണ് സ്ത്രീ. കുറെ സ്റ്റുപിഡ് ആയുള്ള അന്ധവിശ്വാസങ്ങളും കെട്ടുകഥകളും അതൊക്കെ വിശ്വസിച്ചു പേടിച്ചു ജീവിക്കുന്ന കുറെ നാട്ടുകാരും.ലോജിക്കൽ ആയി സിനിമയെ അപ്പ്രോച് ചെയ്താൽ ചില പ്രേക്ഷകർക്ക് അത്രക്കങ്ങ് ദഹിക്കില്ല. ഇത് ഒരു കംപ്ലീറ്റ് ഹൊറർ കോമഡി ആണെന്ന് പറയാനും പറ്റില്ല. ഒരു പ്രത്യേക തരം ഫീലിൽ ഇരുന്നു കണ്ടു തീർക്കേണ്ട മികച്ച ഒരു സിനിമ.
ചന്ദേരി എന്ന ഗ്രാമത്തിൽ ഉള്ളവരുടെ ഒക്കെ വിശ്വാസം എല്ലാ വർഷവും നടക്കുന്ന ഫെസ്റ്റിവൽ പൂജ ദിവസങ്ങളിൽ സ്ത്രീ എന്നു പേരുള്ള പ്രേതം ഗ്രാമത്തിൽ തനിയെ നടക്കുന്ന പുരുഷന്മാരെ എല്ലാം പിടിച്ചു കൊണ്ട് പോകും എന്നാണ്. അതിനാൽ ആ സമയത്തു അവർ അവരുടെ വീടിന്റെ മുൻ ചുമരിലായി ഓ സ്ത്രീ കൽ ആന എന്ന് പ്രത്യേകം തയ്യാറാക്കിയ ഒരു വിശിഷ്ട മഷി കൊണ്ട് എഴുതി വെക്കും. അപ്പോൾ സ്ത്രീ വീട്ടിൽ കയറില്ല. പിന്നെ പിറ്റേ ദിവസം വീണ്ടും വരുന്ന സ്ത്രീ ഇതു തന്നെ വീണ്ടും കാണുന്നു അപ്പോൾ അന്നും കയറില്ല. അതേ സ്ത്രീക്ക് IQ ലെവൽ തീരെ കുറവാണ്, കേൾക്കുമ്പോൾ തമാശയായി തോന്നാം. പക്ഷേ അതാണ് യാഥാർത്ഥ്യം.
നമ്മുടെ നായകൻ വിക്കി ഗ്രാമത്തിൽ അറിയുന്ന ഒരു തയ്യൽക്കാരനാണ്. സ്ത്രീ എന്നത് ഒരു വിക്കിക്ക് അന്ധവിശ്വാസമാണ്. എന്നാൽ ഒരു ദിവസം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ അന്ധവിശ്വാസം വിശ്വാസമാണെന്ന് അവനും വിശ്വസിക്കേണ്ടി വന്നു. തന്റെ സുഹൃത്ത് ജനയെ സ്ത്രീ പിടിച്ചോണ്ട് പോകുന്നു. സ്ത്രീയെ നശിപ്പിക്കാൻ വിക്കിയും കൂട്ടരും തുനിഞ്ഞിറങ്ങുന്നു.
ചിരിക്കാൻ ഒരുപാട് സിറ്റുവഷൻ കോമഡികൾ ഉണ്ട്. പ്രേതം നമ്മളെ പേടിപ്പിക്കും ജമ്പ് scare എന്നൊന്നും പറയാൻ ഇല്ല. എന്നാലും sudden reaction ഒക്കെ ഭീതിപ്പെടുത്തുന്നതായിരുന്നു. എല്ലാത്തരത്തിലും വേറിട്ടൊരു ചലച്ചിത്രനുഭവം തന്നെയാണ് സ്ത്രീ. ക്ലൈമാക്സ് വളരെ മികച്ചതായിരുന്നു.
കടപ്പാട് : നവനീത് പിഷാരടി