Sultan
സുൽത്താൻ (2016)

എംസോൺ റിലീസ് – 1274

IMDb

7.1/10

Movie

N/A

അലി അബ്ബാസ് സഫർ സംവിധാനം ചെയ്‌ത സ്പോർട്സ്, ഡ്രാമ ചിത്രമാണ് 2016 ൽ പുറത്തിറങ്ങിയ സുൽത്താൻ. ഒളിമ്പിക് മെഡൽ ജേതാവും, ലോക റെസ്ലിങ് ചാമ്പ്യനുമായ സുൽത്താൻ എന്ന ഫയൽവാന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ വിജയങ്ങൾക്ക് പിറകെ പോയ സുൽത്താൻ, കുടുംബത്തിൽ നിന്നും അകലുകയും, പിന്നീട് അത് തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

മറ്റു സ്പോർട്സ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, സുൽത്താൻ എന്ന ഫയൽവാന്റെ ജീവിതത്തിനാണ് ചിത്രം കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. സാങ്കേതികപരമായി ചിത്രം ഏറെ മുന്നിട്ട് നിൽക്കുന്നു. സുൽത്താൻ എന്ന കേന്ദ്ര കഥാപാത്രത്തെ സൽമാൻ ഖാൻ അവിസ്മരണീയമാക്കിയിട്ടുണ്ട്. സുൽത്താന്റെ ഭാര്യ ആർഭയെ അനുഷ്‌കാ ശർമയും മികച്ചതാക്കി.

വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ചിത്രം, ഇന്ത്യയിലെ ഏറ്റവുമധികം പണം വാരിയ 5 ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രം 2017 ലെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ്, സൽമാൻ ഖാന് നേടിക്കൊടുക്കുകയും, 2018 ലെ ടെഹ്‌റാൻ ഇന്റർനാഷണൽ സ്പോർട്സ് ഫിലിം ഫെസ്റ്റിവലിൽ അലി അബ്ബാസ് സഫറിന് മികച്ച സംവിധായകനുള്ള അവാർഡിനർഹനാക്കുകയും ചെയ്തു.