Swades
സ്വദേശ് (2004)

എംസോൺ റിലീസ് – 374

ഭാഷ: ഹിന്ദി
സംവിധാനം: Ashutosh Gowariker
പരിഭാഷ: ഹബീബ് റഹ്മാൻ
ജോണർ: ഡ്രാമ
IMDb

8.2/10

Movie

N/A

അഷുതോഷ് ഗവരീക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ചിത്രമാണ് സ്വദേശ്. ഷാരൂഖ് ഖാനും ഗായത്രി ജോഷിയുമാണ് ചിത്രത്തിലെ താരങ്ങള്‍. ബോളിവുഡിലെ തന്നെ മികച്ച സിനിമകളില്‍ ഒന്നെന്ന് ഈ സിനിമയെ അടയാളപ്പെടുത്തുവാന്‍ സാധിക്കും.ദേശം എന്ന പേരില്‍ ഈ സിനിമ തമിഴിലും റിലീസ് ചെയ്തിട്ടുണ്ട്.2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഷാരൂഖ് ഖാനും ഗായത്രി ജോഷിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.അമേരിക്കയില്‍ പഠിച്ചുവളര്‍ന്ന മോഹന്‍ ഭാര്‍ഗവയെന്ന യുവാവ് ഇന്ത്യയിലെ സ്വന്തം ഗ്രാമത്തില്‍ മുത്തശ്ശിയെ കാണാനെത്തുന്നതുമായി ബന്ധപ്പെട്ടകഥയാണ് പറഞ്ഞത്. ഗ്രാമീണരുടെ ജീവിതം കണ്ടറിയുന്ന മോഹന്‍ അവര്‍ക്കൊപ്പം ഒരാളായി മാറുന്നതും അവിടെ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിലുള്ളത്.