എം-സോണ്‍ റിലീസ് – 298

ഭാഷ | ഹിന്ദി |
സംവിധാനം | Aamir Khan, Amole Gupte |
പരിഭാഷ | ഷഹൻഷ |
ജോണർ | ഡ്രാമ, ഫാമിലി |
2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ‘താരെ സമീൻ പർ’
ആമിർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചത് അമോൽ ഗുപ്തയാണ്. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ ഭാര്യയായ ദീപാ ഭാട്ട്യയും ചേർന്നാണ് രൂപവത്കരിച്ചത്.
എട്ട് വയസ്സായ ഇഷാൻ എന്ന കുട്ടി ഡിസ്ലെക്സിയ (dyslexia) എന്ന പഠനവൈകല്യ പ്രശ്നം മൂലം അനുഭവിക്കുന്ന പ്രയാസങ്ങളും, മതാപിതാക്കളോ മറ്റു അദ്ധ്യാപകരോ തിരിച്ചറിയാതിരുന്ന ഈ അസുഖം, പുതുതായി വന്ന നികുംഭ്എന്ന അദ്ധ്യാപകൻ മനസ്സിലാക്കി പഠനവൈകല്യത്തിൽ നിന്ന് ഇഷാനെ മോചിപ്പിക്കുന്നതും അവനിലെ പ്രതിഭയെ കണ്ടെത്തുന്നതുമാണ് ‘താരെ സമീൻ പർ’ എന്ന ചലച്ചിത്രത്തിൻറെ ഇതിവൃത്തം.
വടക്കേ അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഈ ചിത്രത്തിന്റെ വീഡിയോ വിതരണാവകാശം അന്തർദേശീയ സ്റ്റുഡിയോ ആയ വാൾട്ട് ഡിസ്‌നി കമ്പനി വാങ്ങുകയുണ്ടായി. ഒരു വിദേശ സ്റ്റുഡിയോ,ഭാരതത്തിൽ നിന്നുള്ള ഒരു ചലച്ചിത്രത്തിന് ആദ്യമായാണ് വീഡിയോ വിതരണാവകാശം വാങ്ങുന്നത്.
2008-ലെ ഏറ്റവും നല്ല സിനിമക്കുള്ള ഫിലിംഫെയർ പുരസ്കാരം താരെ സമീൻ പർ നേടി. കൂടാതെ ഡൽഹി സർക്കാർ ഈ ചിത്രത്തെ നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.