Talaash
തലാഷ് (2012)

എംസോൺ റിലീസ് – 737

Download

10905 Downloads

IMDb

7.2/10

Movie

N/A

മുംബൈ നഗരത്തില്‍ അതിരാവിലെ നടക്കുന്ന ദുരൂഹമായ ഒരു കാര്‍ അപകടത്തില്‍ അര്‍മാന്‍ കപൂര്‍ (വിവാന്‍ ഭട്ടെന) എന്ന നടന്‍ കൊല്ലപ്പെടുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ കെട്ടഴിക്കാന്‍ വരുന്ന പോലീസ് ഓഫീസറാണ് സുര്‍ജന്‍ സിംഗ് ശെഖാവത്ത് (അമീര്‍ ഖാന്‍). സുര്‍ജന്‍ സിംഗിന്റെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഇട കലര്‍ത്തി കൊണ്ടാണ് കഥ പറഞ്ഞു പോകുന്നത്.ദുരൂഹത നിറഞ്ഞ ഒരു കഥ പറഞ്ഞു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ഘടകങ്ങള്‍ എല്ലാം തന്നെ സംവിധായിക തന്ത്ര പൂര്‍വ്വം സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നു. അവതരണം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വ്യത്യസ്തമായ നല്ലൊരു ത്രില്ലര്‍ സിനിമ.