എം-സോണ്‍ റിലീസ് – 2435

ഭാഷ | ഹിന്ദി |
സംവിധാനം | Satish Kaushik |
പരിഭാഷ | പ്രശാന്ത് ശ്രീമംഗലം |
ജോണർ | ആക്ഷൻ,ഡ്രാമ,റൊമാൻസ് |
സതീഷ് കൗഷിക്കിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമാണ് ‘തേരേ നാം’. സൽമാന്റെ ഇന്നുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്ന ഈ ചിത്രം മികച്ച ഗാനങ്ങളാൽ സമ്പന്നമാണ്. റൗഡി സ്വഭാവമുള്ള രാധേ മോഹൻ(സൽമാൻ) കോളേജിൽ നിന്ന് പഠിച്ചിറങ്ങിയിട്ടും കോളേജിന്റെ ചുറ്റുവട്ടത്തിലെ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ നിർജരായുമായുള്ള പ്രണയവും, തുടർന്നുണ്ടാകുന്ന ദുരന്തങ്ങളുമായി മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു മികച്ച പ്രണയ ചിത്രമാണ്, ‘തേരേ നാം’. ചിത്രം അവസാനിച്ചാലും രാധേയും അയാളുടെ പ്രണയവും പ്രേക്ഷകനെ പിന്തുടരുമെന്നുറപ്പ്.