The Shameless
ദ ഷെയിംലെസ് (2024)

എംസോൺ റിലീസ് – 3551

കോൺസ്റ്റാന്റിൻ ബൊജാനോവ് എഴുതി സംവിധാനം ചെയ്ത ലെസ്ബിയൻ പ്രണയത്തെ ശക്തമായി അവതരിപ്പിക്കുന്ന ഹിന്ദി ചിത്രമാണ് ദ ഷെയിംലെസ്. 2024 കാൻസ് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.

ഡൽഹിയിലെ വേശ്യാലയത്തിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനെ വെടി വെച്ചു കൊല്ലുന്ന രേണുക, അവിടെ നിന്ന് രക്ഷപ്പെട്ട് വേശ്യാവൃത്തി കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ദേവദാസി തെരുവിൽ എത്തപ്പെടുന്നു. അവിടെ വെച്ച് അവൾ പതിനേഴുകാരിയായ ദേവികയുമായി പ്രണയത്തിലാകുന്നു. അതിനു ശേഷം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിന്റെ പ്രതിപാദ്യം.