The Sky Is Pink
ദ സ്കൈ ഈസ് പിങ്ക് (2019)
എംസോൺ റിലീസ് – 1412
ഭാഷ: | ഹിന്ദി |
സംവിധാനം: | Shonali Bose |
പരിഭാഷ: | ദീപക് ദീപു ദീപക് |
ജോണർ: | ഡ്രാമ, ഫാമിലി, റൊമാൻസ് |
SCID എന്ന അപൂർവ രോഗം ബാധിച്ച ഐഷ ചൗധരിയുടെ ജീവിത കഥയാണ് ഈ ചിത്രം. കഥ എന്നതിനേക്കാൾ ജീവിക്കാനുള്ള പ്രചോദനം കൂടി നൽകുന്ന ഹൃദയഹാരിയായ ഒരു നല്ല കുടുംബചിത്രം. മകളുടെ രോഗം ഏതു വിധേനയും ഭേദമാക്കി സന്തോഷ ജീവിതം നയിക്കാൻ പാടുപെടുന്ന ദമ്പതികളുടെ അവസ്ഥ നല്ല രീതിയിൽ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. ആകാശം നീല നിറമാണ്.. പച്ചയാണ്.. മഞ്ഞയാണ്.. ചുവപ്പാണ്… അവർക്കത് പിങ്ക് നിറമായിരുന്നു.
ഫർഹാൻ അക്തർ പ്രിയങ്കാ ചോപ്ര എന്നീ മുൻനിര താരങ്ങളുടെ കൂടെ അരങ്ങേറ്റ ചിത്രമായ ദങ്കലിലൂടെ ദേശീയ പുരസ്‍കാരം കരസ്ഥമാക്കിയ സൈറ വസീമാണ് ഐഷ ചൗധരിയായി വേഷമിട്ടിരിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷൊണാലി ബോസാണ്.