Tiger Zinda Hai
ടൈഗർ സിന്ദാ ഹേ (2017)

എംസോൺ റിലീസ് – 3224

Download

9286 Downloads

IMDb

5.9/10

Movie

N/A

ആദ്യ ചിത്രമായ എക് ഥാ ടൈഗറിന്റെ തുടർച്ചയാണ് അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിൽ 2017-ൽ പുറത്തിറങ്ങിയ YRF സ്പൈ യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രമായ ടൈഗർ സിന്ദാ ഹേ.

സോയക്കൊപ്പം ഒളിവിൽ പോയ ടൈഗർ വർഷങ്ങൾക്ക് ശേഷം മറ്റൊരു രാജ്യത്ത് ഒരു കുടുംബനാഥൻ മാത്രമായി ഒതുങ്ങി ജീവിക്കുകയാണ്. ഇപ്പോൾ അവർക്കൊരു മകൻ കൂടിയുണ്ട്. അങ്ങനെയിരിക്കെയാണ് ഇറാഖിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്സുമാരെ ഒരു തീവ്രവാദി സംഘടന അവിടെ തടവിലാക്കുന്നത്. 7 ദിവസങ്ങൾക്കിപ്പുറം നേഴ്സുമാരെ ബന്ധികളാക്കി വച്ചിരിക്കുന്ന ആശുപത്രിയിൽ അമേരിക്ക എയർസ്‌ട്രൈക്ക് ചെയ്യാനിരിക്കെ അതിനുള്ളിൽ നേഴ്സുമാരെ അവിടുന്ന് രക്ഷപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഇത്തവണ ടൈഗറിന്.