എം-സോണ്‍ റിലീസ് – 1517

ഭാഷ | ഹിന്ദി, ഇംഗ്ലീഷ്, ജർമൻ |
സംവിധാനം | Danis Tanovic |
പരിഭാഷ | സാദിഖ് വി.കെ അല്‍മിത്ര |
ജോണർ | ഡ്രാമ |
ആരോഗ്യ മേഘലയിലെ അനാരോഗ്യ പ്രവര്‍ത്തനങ്ങളും മരുന്നു മാഫിയകളുടെ കൊള്ളരുതായ്മകളും നിരവധി സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്. അക്കൂട്ടത്തില്‍ സുപ്രധാനമായ ഒന്നായി പരിഗണിക്കപ്പേടേണ്ടുന്ന പടമാണ് ടൈഗേഴ്സ് (2014). പാകിസ്ഥാന് പശ്ചാത്തലമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. ഇതാകട്ടെ പാകിസ്ഥാനില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ് താനും. എന്നാല്‍ ലോകത്ത് വികസ്വര/ അവികസിത രാജ്യങ്ങളിലെല്ലാം നടന്നു കൊണ്ടിരിക്കുന്ന ഇടപെടലുകളാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതിനാല്‍ പശ്ചാതല രാജ്യം ഇവിടെ പ്രസക്തമേയല്ല. ഒരു ആഗോള ഭീമന് മരുന്നു കമ്പനിക്കെതിരെ, അവിടുത്തെ തന്നെ മെഡിക്കല്‍ റപ്പ് നടത്തുന്ന ഒറ്റയാന് പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
Danis Tanovic സംവിധാനം ചെയ്ത ഈ പടത്തില്‍ ഇമ്രാന് ഹാഷ്മിയാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കരിയറിലെ അഭിനയ സാധ്യതയുള്ള ആദ്യ കഥാപാത്രം ഇതായിരിക്കും എന്ന് വിലയിരുത്തപ്പെടാവുന്നതാണ്.