Udaan
ഉഡാൻ (2010)
എംസോൺ റിലീസ് – 1204
ഭാഷ: | ഹിന്ദി |
സംവിധാനം: | Vikramaditya Motwane |
പരിഭാഷ: | ലിജോ ജോളി, സുനിൽ നടക്കൽ |
ജോണർ: | ഡ്രാമ |
വളരെ കർക്കശക്കാരനായ അച്ഛന്റെ കൂടെ തന്റെ സ്വപ്നങ്ങളെ ത്യജിച്ചു ജീവിക്കേണ്ടി വരുന്ന രോഹൻ എന്ന യുവാവിന്റെ സംഘർഷങ്ങൾ നിറഞ്ഞ ജീവിതം… സ്വന്തം അല്ലെങ്കിലും അവനിപ്പോ ഒരു അനിയൻ ഉണ്ട്… അച്ഛനെ സർ എന്ന് വിളിക്കേണ്ടി വരുന്ന അവസ്ഥ. അയാൾ അവനെ ഒരിക്കലും മകൻ ആയിട്ട് കണ്ടിട്ടില്ല…
ഇനിയും ഇവിടെ നിന്നാൽ എന്റെ സ്വപ്‌നങ്ങൾ ഉപേക്ഷിച്ചു ഒരു മെഷിൻ ആയി മാറേണ്ടി വരും എന്ന അവസ്ഥ വരുമ്പോൾ അവൻ പോകാൻ തീരുമാനിക്കുന്നു….
വളരെ റിയലിസ്റ്റിക് ആയി കഥ പറഞ്ഞിരിക്കുന്ന ചിത്രം… പലയിടത്തും നമ്മുടെയൊക്കെ ജീവിതം കാണാൻ സാധിക്കും… അഭിനേതാക്കളുടെ ഗംഭീര പെർഫോമൻസ് സ്പെഷ്യലി അച്ഛൻ കഥാപാത്രം ചെയ്ത റോണിത് റോയ്.. (ശരിക്കും കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നും… അങ്ങനെ തോന്നി എങ്കിൽ അതയാളുടെ വിജയം ആണ്) നല്ല ഒരു സന്ദേശം അടങ്ങുന്ന നല്ലൊരു ചിത്രം .