എം-സോണ്‍ റിലീസ് – 1778
ഭാഷ | ഹിന്ദി |
സംവിധാനം | Abhishek Chaubey |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
പഞ്ചാബിലെ ലഹരി ഉപയോഗത്തെയും അതിലെ രാഷ്ട്രീയ പങ്കിനെയും ചുറ്റുപാടുകളെയും പറ്റി അഭിഷേക് ചൗബേ സംവിധാനം നിർവഹിച്ച് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉഡ്താ പഞ്ചാബ്.
കൊക്കെയ്ൻ അഡിക്ഷൻ മൂലം കഷ്ടപ്പെടുന്ന ടോമി, ഒരു കൊക്കെയ്ൻ പാക്കറ്റ് കാരണം ജീവിതം നഷ്ടമായ പണിക്കാരി ബൗരിയ, പോലീസായിട്ടുപോലും തന്റെ അനിയനെ ലഹരിക്ക് അടിമയാവുന്നതിൽ നിന്ന് തടയാനാവാതിരുന്ന സർതാജ്, മയക്കുമരുന്നിനെതിരെ പോരാടാൻ സർതാജിനെ സഹായിക്കുന്ന ഡോ.പ്രീത് സാഹ്നി എന്നിവരിലൂടെയാണ് കഥ പുരോഗമിക്കുന്നത്.പാരലൽ ആയി ഇവരുടെ കഥകൾ പറഞ്ഞ് അവസാനം എല്ലാം ഒരിടത്ത് അവസാനിക്കുന്ന രീതിയിലാണ് കഥയുടെ പോക്ക്.
മികച്ച നടനും നടിക്കുമുള്ള ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ അനവധി അവാർഡുകൾ ചിത്രത്തിന് ലഭിച്ചു. ഷാഹിദ് കപൂർ, ആലിയ ഭട്ട്, കരീന കപൂർ, ദിൽജിത് ദോസാഞ്ച് എന്നിവർ തകർത്ത് അഭിനയിച്ച ചിത്രം വിഷയത്തെ വളരെ ശക്തമായ ഭാഷയിൽ തുറന്നടിച്ചു തന്നെയാണ് കാണിച്ചിരിക്കുന്നത്. സെൻസർ ബോർഡിന്റെ 89 കട്ടുകളോളം കിട്ടിയ ചിത്രം, അവസാനം കട്ടുകൾ ഒഴിവാക്കി A റേറ്റിങ്ങോടെയാണ് റിലീസ് ചെയ്തത്.