Ugly
അഗ്ലി (2013)

എംസോൺ റിലീസ് – 180

ഭാഷ: ഹിന്ദി
സംവിധാനം: Anurag Kashyap
പരിഭാഷ: ഷഹൻഷാ സി
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി
IMDb

7.9/10

Movie

N/A

സാമ്പ്രദായിക സിനിമ ശൈലിയില്‍ നിന്നും തീര്‍ത്തും വിഭിന്നമായ രീതിയില്‍ റിയലിസ്റ്റിക് സിനിമകളെടുക്കുന്ന ബോളിവുഡിലെ തന്നെ അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. സമൂഹത്തില്‍ നില നില്‍ക്കുന്ന ചതി, വഞ്ചന, കൊലപാതകങ്ങള്‍ തുടങ്ങിയ ‘വൃത്തികേടുകള്‍ക്ക്’ നേരെയാണ് അനുരാഗ് കശ്യപ് അഗ്ളി എന്നെ സിനിമയിലൂടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഭട്ട്, റോണിത് റോയ്, ഗിരീഷ് കുല്‍ക്കര്‍ണി, സിദ്ധാര്‍ത്ഥ് കപൂര്‍, വിപിന്‍ ശര്‍മ്മ എന്നിവരാണ് അഗ്‌ളിയില്‍ വേഷമിടുന്നത്. ഈ ചിത്രം നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ഈ സിനിമയ്ക്ക് ലഭിച്ച അവാര്‍ഡുകള്‍.