Waiting
വെയിറ്റിങ് (2015)
എംസോൺ റിലീസ് – 2655
2016ൽ റിലീസായ ഈ ഹിന്ദി ഡ്രാമാ ചിത്രം സംവിധായിക അനു മേനോന്റെ രണ്ടാമത്തെ സിനിമയാണ്. നസിറുദ്ദീൻ ഷാ, കൽക്കി കെയ്ക്ലാൻ, സുഹാസിനി മണിരത്നം തുടങ്ങിയ മികച്ച അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നത്. കൊച്ചിയിലെ ഒരു മുന്തിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തങ്ങളുടെ ജീവിതപങ്കാളികളുടെ പരിചരണത്തിന് നിൽക്കുന്ന, ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന രണ്ടു പേരുടെ മാനസിക സമ്മർദ്ദങ്ങളും അവരുടെ സൗഹൃദവുമാണ് ഈ ചിത്രത്തിലെ പ്രമേയം. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം ലണ്ടൻ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനും സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച കഥയ്ക്കും മികച്ച നടനുമുള്ള പുരസ്കാരങ്ങൾ കരസ്ഥമാക്കി.