Welcome Home
വെൽകം ഹോം (2020)

എംസോൺ റിലീസ് – 2254

Download

47603 Downloads

IMDb

7.4/10

Movie

N/A

സോണി ലൈവിൽ റിലീസ് ആയ സർവൈവൽ ത്രില്ലർ മൂവിയാണ് വെൽക്കം ഹോം 2020.

ജനസംഖ്യ കണക്കെടുപ്പിനായി ഒറ്റപ്പെട്ട ഒരു പ്രദേശത്തുള്ള വീട്ടിൽ എത്തുന്ന രണ്ട് ഗവണ്മെന്റ് സ്‌കൂൾ ടീച്ചർമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഓരോ നിമിഷവും ആകാംക്ഷയുടെ മുൾമുനയിലൂടെ ത്രസിപ്പിച്ച് പ്രേക്ഷകനെ കൊണ്ടുപോവുന്ന ചിത്രത്തിന്, ഉള്ളടക്കത്തിലുള്ള ചില അതീവ വയലൻസ് രംഗങ്ങൾ മൂലം A സർട്ടിഫിക്കറ്റാണ് ലഭിച്ചത്.

വളരെ ഫാസ്റ്റ് പേസിൽ നീങ്ങുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കാശ്മീര ഇറാനി, സ്വർദ തിഗിൾ എന്നിവരും മറ്റു താരങ്ങളും വളരെ ശക്തമായ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു ഞെട്ടലോടെയല്ലാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ലെന്ന് ഉറപ്പാണ്.