Zero
സീറോ (2018)

എംസോൺ റിലീസ് – 1654

Download

9499 Downloads

IMDb

5.2/10

Movie

N/A

ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍ റോയി സംവിധാനം ചെയ്ത ചിത്രമാണ് സീറോ.കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് സീറോയില്‍ ഷാരുഖ് അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്.കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ, എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 2012ല്‍ പുറത്തിറങ്ങിയ ജബ് തക്ക് ഹെ ജാന്‍ എന്ന ചിത്രത്തിനുശേഷം ഷാരൂഖിനൊപ്പം ഇരുവരും വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇവര്‍ക്കു പുറമെ സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കാജോള്‍, ശ്രീദേവി എന്നിവരും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. അന്തരിച്ച നടി ശ്രീദേവി അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.ഹിമാന്‍ഷി ശര്‍മയുടേതാണ് തിരക്കഥ.