Zindagi Na Milegi Dobara
സിന്ദഗി നാ മിലേഗീ ദൊബാരാ (2011)

എംസോൺ റിലീസ് – 1178

ഭാഷ: ഹിന്ദി
സംവിധാനം: Zoya Akhtar
പരിഭാഷ: ദിൽഷാദ് മണ്ണിൽ
ജോണർ: കോമഡി, ഡ്രാമ
IMDb

8.2/10

Movie

N/A

കബീർ, ഇമ്രാൻ, അർജുൻ മൂന്ന് പടയാളികൾ എന്നു വിളിപ്പേരുള്ള ആത്മ മിത്രങ്ങൾ. സ്കൂൾ പഠന കാലത്ത് പോകാൻ പ്ലാൻ ചെയ്ത ഒരു സാഹസിക വിനോദയാത്രക്കായ് കബീറിന്റെ ബാച്ചിലർ ട്രിപ്പെന്ന പേരിൽ സ്പെയിനിലേക്ക് പോവുകയാണ് മൂന്നുപേരും. നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലും പുതിയ പുതിയ അനുഭവങ്ങളുമായി യാത്ര തുടങ്ങുന്നു. യാത്രാമദ്ധ്യേ ഉണ്ടാകുന്ന സൗഹൃദ നിമിഷങ്ങളിലൂടേയും തിരിച്ചറിവുകളിലൂടെയുമാണ് കഥ മുമ്പോട്ട് പോകുന്നത്. സോയ അക്തർ സംവിധാനം ചെയ്ത ഈ സിനിമ ഇന്ത്യൻ സിനിമകളിലെ വേറിട്ടൊരു അനുഭവമാണ്. സൗഹൃദത്തിന്റെയും ജീവിതത്തിന്റെയും മറ്റൊരു തലം കാണിച്ചുതരുന്ന ഈ സിനിമ ഏതൊരു പ്രേഷകന്റെയും മനസ്സിൽ സന്തോഷം ഉളവാക്കുന്നൊരു അനുഭവമാണ്.