Kontroll
കൊൺട്രോൾ (2003)

എംസോൺ റിലീസ് – 2421

ഭാഷ: ഹംഗേറിയൻ
സംവിധാനം: Nimród Antal
പരിഭാഷ: അജിത് രാജ്
ജോണർ: കോമഡി, ക്രൈം, ഡ്രാമ
Subtitle

1754 Downloads

IMDb

7.6/10

പൂർണ്ണമായും ഭൂമിക്കടിയിലെ ഒരു റെയിൽവേ പ്ലാറ്റ്‌ഫോമിൽ ചിത്രീകരിച്ച ചിത്രമാണിത്.
പുറംലോകം കാണാതെ കുറേക്കാലമായി പ്ലാറ്റ്ഫോമിൽ തന്നെ ടിക്കറ്റ് കളക്റ്ററായി ജോലിചെയ്യുകയാണ് ബുൽചു.
ഇയാളും കൂട്ടരും ജോലിക്കിടയിൽ നേരിടുന്ന സംഭവങ്ങളും അതിനുള്ളിലെ അവരുടെ ജീവിതവുമാണ് ചിത്രത്തിൽ പറയുന്നത്.
ഒരു മനുഷ്യൻ തനിക്ക് ഇഷ്ടമല്ലാത്ത ഒരു ജോലി ചെയ്യുമ്പോൾ അവർക്ക് ഒരു പരിധികഴിഞ്ഞാൽ തന്റെ ആത്മനിയന്ത്രണം നഷ്ടമാകുന്നുവെന്ന് ഈ ചിത്രം കാണിച്ചു തരുന്നു.
ഒരു മിസ്റ്ററി ത്രില്ലർ മൂഡിൽ കഥ പറയുന്ന ഈ ചിത്രം അതിന്റെ വിഷ്വലുകളാലും ശബ്ദമിശ്രണത്താലും പ്രേക്ഷകർക്ക് തീർച്ചയായും ഒരു വത്യസ്‌ത അനുഭവമായിരിക്കും.