എം-സോണ്‍ റിലീസ് – 257
ഭാഷ | ഹംഗേറിയൻ |
സംവിധാനം | Miklós Jancsó |
പരിഭാഷ | കെ. രാമചന്ദ്രൻ |
ജോണർ | ഡ്രാമ, ഹിസ്റ്ററി, വാർ |
1966 ലെ കാൻ ഫെസ്റ്റിവലിൽ ആദ്യം പ്രദർശിപ്പിച്ച ഈ ചിത്രം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വിഖ്യത ചലച്ചിത്രകാരൻ സ്ലോതൻ ഫാബ്രി ഹംഗറിയിലെ എക്കാലത്തെയും മികച്ച ചിത്രം എന്ന് ഇതിനെ വിശേഷിപ്പിച്ചു. ലോകത്തെ ഏറ്റവും മഹത്തായ 100 ചിത്രങ്ങളിൽ ഡറക് മാൽകം ഇതിനെ ഉൾപ്പെടുത്തുന്നു. 2015 ലെ കാൻ മേളയിൽ ക്ലാസിക്ക് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ഇത് തിരഞ്ഞെടുക്കപ്പെട്ടു.
ഹംഗറിയിലെ ആസ്ത്രിയൻ അധിനിവേശത്തിനെതിരായി ലാജോസ് കൊസ്സുത്തിന്റെ നേതൃത്വത്തിൽ 1848 ൽ നടന്ന കലാപം അടിച്ചമർത്തപ്പെട്ടു. കൊസ്സുത്തിന്റെ അനുയായികൾ എന്ന് സംശയിക്കപ്പെടുന്നവരെ പാർപ്പിക്കാൻ തടവറകൾ സ്ഥാപിച്ചു. രണ്ടു ദശകം പിന്നിട്ടും, സാൻഡോർ റോസയുടെ ഒളിപ്പോരാളി സംഘത്തിലെ ചിലർ കൊസ്സുത്തിനിറെ അനുയായികളായി തടവിലുണ്ട് എന്നറിയാംച അവർ ആരെല്ലാമാണ് എന്ന് കണ്ടെത്താനും , സാൻഡോർ ഉണ്ടോ എന്നറിയാനും വേണ്ടി തടവിൽ നടത്തുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളും തടവുകാരെത്തെ പരസ്പരം ഒറ്റുകാരാക്കിയും മറ്റും ലക്ഷ്യം നേടാൻ അധികൃതർ പയറ്റുന്ന തന്ത്രങ്ങളുമാണ് ഇതിലെ പ്രതിപാദ്യം.