Lamb
ലാംബ് (2021)

എംസോൺ റിലീസ് – 2839

Download

6199 Downloads

IMDb

6.3/10

ഐസ്ലാന്‍ഡിലെ വിജനമായൊരു മലമ്പ്രദേശത്ത് ആടുകളെ വളര്‍ത്തുന്ന ദമ്പതികളാണ് ഇംഗ്വാറും മരിയയും. ഒറ്റയ്ക്കുള്ള അവരുടെ ജീവിതം ഏറെ വിരസമാണ്. അങ്ങനെയിരിക്കെ അപ്രതീക്ഷിതമാംവിധം ഒരു അതിഥി അവര്‍ക്കരികില്‍ എത്തിച്ചേരുന്നു,
ആ അതിഥി അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ അതിഥിയുടെ പിന്നിലെ രഹസ്യമെന്ത്? ശേഷം കാണുക. പ്രേക്ഷകര്‍ക്കുമുന്നില്‍ എന്നും വ്യത്യസ്തമായ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള A24ന്റെ ബാനറില്‍ പുറത്തിറങ്ങിയ ‘ലാംബ്‘ 2021ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 2021ലെ മികച്ച അന്താരാഷ്‌ട്രചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡിനായി ഐസ്ലാന്‍ഡില്‍നിന്നുള്ള ഔദ്യോഗിക സബ്മിഷനും ഈ ചിത്രമായിരുന്നു.