Woman at War
വുമൺ അറ്റ് വാർ (2018)

എംസോൺ റിലീസ് – 1539

Download

1807 Downloads

IMDb

7.4/10

Movie

N/A

പ്രകൃതിക്ക് ദോഷകരമായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വ്യവസായശാലയിലേക്കുള്ള വൈദ്യുതി സഞ്ചാരം ഹല്ല തടസ്സപ്പെടുത്തുവാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.അവർ വ്യവസായശാലക്കും അതിന്റെ നടത്തിപ്പ്കാർക്കും തലവേദനയാണ്. എന്നാൽ ഇത് ചെയ്യുന്നത് ഹല്ലയാണ് എന്നത് ആർക്കുമറിയില്ല. അത്യാവശ്യം ഒന്ന് രണ്ട് സുഹൃത്തുക്കളുടെ സഹായം മാത്രമാണ് ഹല്ലക്കുള്ളത്. എത്ര കാലം ഇത് തുടർന്ന് കൊണ്ട് പോവാൻ കഴിയും എന്ന കാര്യത്തിൽ അവർക്ക് യാതൊരു ഉറപ്പുമില്ല. ഒരു ചെറിയ പിഴവ് സംഭവിച്ചാൽ തന്നെ ജീവിതത്തിന്റെ ഒരു വലിയ ഭാഗം ജയിലിനുള്ളിലാവുന്ന കാര്യമാണെങ്കിലും പിന്മാറുക എന്നത് അവർക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്, താൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ദൗത്യം അതിനെക്കാൾ എത്രയോ വലുതാണെന്ന് ഹല്ലക്ക് അറിയാം. എന്നാൽ വർഷങ്ങൾക്ക് മുന്നേ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനായി അപേക്ഷിച്ച ഹല്ലക്ക് അത് അംഗീകരിച്ചുള്ള അറിയിപ്പ് വരുന്നതോടുകൂടി ഭാവിയെ സംബന്ധിച്ചുള്ള വലിയൊരു ചോദ്യം ഹല്ലയുടെ മുന്നിലേക്ക് എത്തുകയാണ്, താൻ ഇതുവരെ ജീവിച്ച് പോന്ന രീതികളും ആശയങ്ങളുമായി മുന്നോട്ട് പോവണോ അതോ ഈ കുഞ്ഞിനൊപ്പം പുതിയൊരു ജീവിതം തുടങ്ങണമോ എന്ന പ്രസക്തമായ ചോദ്യം.