A Brother and 7 Siblings
എ ബ്രദർ ആൻഡ് 7 സിബ്ലിങ്സ് (2024)
എംസോൺ റിലീസ് – 3598
| ഭാഷ: | ഇന്തോനേഷ്യൻ |
| സംവിധാനം: | Yandy Laurens |
| പരിഭാഷ: | സോനു കെ ആർ |
| ജോണർ: | ഡ്രാമ |
സ്വന്തം കരിയറും പ്രണയവും സ്വപ്നങ്ങളുമായി ജീവിക്കുന്ന മോക്കോ എന്ന യുവാവിന്റെ കഥയാണിത്. ഒരു ആർക്കിടെക്റ്റ് ആകണമെന്നും വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്നും ആഗ്രഹിക്കുന്ന മോക്കോയ്ക്ക് മൗറിൻ എന്നൊരു കാമുകിയുമുണ്ട്.
എന്നാൽ ഒരു ദിവസം അപ്രതീക്ഷിതമായി മോക്കോയുടെ മൂത്ത സഹോദരിയും അവരുടെ ഭർത്താവും മരണപ്പെടുന്നു. അതോടെ അവരുടെ മക്കളുടെ പൂർണ്ണ ഉത്തരവാദിത്തം യുവാവായ മോക്കോയുടെ തോളിലേക്ക് വരുന്നു.
സ്വന്തം ജീവിതം കെട്ടിപ്പടുക്കേണ്ട പ്രായത്തിൽ, തന്റെ ആഗ്രഹങ്ങളും പ്രണയവും മാറ്റി വെച്ച് ആ കുട്ടികൾക്ക് വേണ്ടി ഒരു അച്ഛനായി മാറാൻ മോക്കോ നിർബന്ധിതനാകുന്നു. കുട്ടികളെ നോക്കുന്നതിനിടയിൽ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും, കരിയറിലെ അവസരങ്ങൾ നഷ്ടപ്പെടുന്നതും, കാമുകിയുമായുള്ള അകലവും അവന്റെ ജീവിതം സങ്കീർണ്ണമാക്കുന്നു.
സ്വന്തം സന്തോഷമാണോ അതോ കുടുംബത്തോടുള്ള കടമയാണോ വലുത് എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന മോക്കോയുടെയും, ആ കുട്ടികളുടെയും വൈകാരികമായ യാത്രയാണ് ഈ സിനിമ പറയുന്നത്.
