Satan's slaves
സാത്താൻസ് സ്ലേവ്സ് (2017)

എംസോൺ റിലീസ് – 761

Download

24225 Downloads

IMDb

6.5/10

Movie

N/A

2017 സെപ്റ്റംബർ 28 ന് ഇന്തോനേഷ്യൻ തെരുവുകളിൽ ഈ ചിത്രം റിലീസ് ആവുമ്പോൾ അത് ലോകത്തെ പിടിച്ചു കുലുക്കുമെന്ന് സാക്ഷാൽ ജോകോ അൻവർ എന്ന സംവിധായകൻ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. റിലീസ് ചെയ്ത് ഇത്ര നാളായിട്ടും ഇതിന്റെ അലയൊലികൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇന്തോനേഷ്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന ഖ്യാതിയും ഇതിനോടകം ഈ സിനിമ കരസ്ഥമാക്കി. അത്യന്തം ഭീതിതമായ അന്തരീക്ഷത്തിലൂടെ കഥ പറഞ്ഞ് പോകുന്ന സിനിമ ഓരോ നിമിഷവും നമ്മളിൽ ഭയത്തിന്റെ വിത്തുകൾ പാകികൊണ്ടിരിക്കും. അടുത്തത് എന്താകുമെന്ന് ഓർത്ത് ഹൃദയം പടപടാ മിടിക്കുന്ന ശബ്ദം ഒരു ഡോക്ടറുടെ സ്തെതസ്കോപ്പിനേക്കാൾ വ്യക്തതയിൽ നിങ്ങൾക്കും കേൾക്കാം.!!!
ടാഗ്ലെെൻ സൂചിപ്പിക്കുന്നത് പോലെ നാല് കുട്ടികളിൽ തന്റെ ഇളയെ മകനെ തിരിച്ചെടുക്കാൻ വരുന്ന അമ്മയുടെ കഥയാണ് പെൻഗാബ്ഡി സെത്താൻ. പക്ഷേ ‘നാനിയും’ സഹോദരങ്ങളും അതിന് സമ്മതിക്കുമോ എന്ന് കണ്ടറിയാം..