Sumala
സുമല (2024)

എംസോൺ റിലീസ് – 3463

Download

9054 Downloads

IMDb

6.6/10

സാത്താനുമായുള്ള ഉടമ്പടി ലംഘിച്ചാൽ എന്താകും ഉണ്ടാവുക?

നാട്ടിലെ ജന്മി കുടുംബത്തിലെ ദമ്പതികൾ, കുട്ടികളില്ലാത്തതിനാല്‍ വളരെ അസ്വസ്ഥരാണ്. ഒരു ദിവസം, വീട്ടുജോലിക്കാരുടെ സംസാരം കേൾക്കാനിടയായ ‘ഭാര്യ’, വേറൊരു ഗ്രാമത്തിലുള്ള, സ്ത്രീകളെ ഗർഭിണിയാക്കാൻ ശേഷിയുള്ള മന്ത്രവാദിനിയുടെ അടുത്തേക്ക് പോകുന്നു. സാത്താനുമായൊരു ഉടമ്പടി ഉണ്ടാക്കിയാൽ, രണ്ട് മാസത്തിനുള്ളിൽ ഇരട്ടക്കുട്ടികളെ ഗർഭം ധരിക്കുമെന്ന് മന്ത്രവാദിനി ഉറപ്പ് കൊടുക്കുന്നു. മനുഷ്യകുലത്തിൽ നിന്നും സാത്താനിൽ നിന്നുമായി ഇരട്ടക്കുട്ടികൾ ഉണ്ടാകുമെന്നും, രണ്ട് കുട്ടികളെയും പത്ത് വയസ് വരെ വളർത്തണമെന്നും, അതിനു ശേഷം സാത്താനിൽ നിന്നുണ്ടായ കുട്ടിയെ സാത്താൻ തിരികെ എടുക്കുമെന്നും, അവരീ സഹായത്തിന് ഉപാധി വെക്കുന്നു. ഇത് സമ്മതിക്കുന്ന യുവതിക്ക് ഇരട്ടക്കുട്ടികൾ ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ ഇതൊന്നും അറിയാത്ത ഭർത്താവ്, അതിൽ സാത്താന്റെ കുട്ടിയെ നിഷ്കരുണം കൊല്ലുന്നു. സാത്താനുമായുള്ള ഉടമ്പടി തെറ്റിച്ചതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കും? ഇൻഡോനേഷ്യയിലെ സമരങ് പ്രവിശ്യയിൽ ഇന്നും പ്രചാരത്തിലുള്ള ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണ് ‘സുമല.’