The Raid 2
ദി റെയ്ഡ് 2 (2014)

എംസോൺ റിലീസ് – 2181

Download

28064 Downloads

IMDb

7.9/10

ലോകമെമ്പാടുമുള്ള ആക്ഷൻ പ്രേമികളെ വിസ്മയിപ്പിച്ച ദി റെയ്ഡ് റെഡംഷൻ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 2014-ൽ പുറത്തിറങ്ങിയ ദി റെയ്ഡ് 2. ചടുലമായ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ആദ്യഭാഗം നിർത്തിയിടത്ത് നിന്ന് തന്നെയാണ് കഥ തുടങ്ങുന്നത്. ജക്കാർത്തയിലെ അധോലോകവും പോലീസ് ഡിപ്പാർട്ട്മെൻ്റും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൻ്റെ തെളിവുകൾ ശേഖരിക്കാനായി റാമ യൂദാ എന്ന ജയിൽപുള്ളിയായി മാറുന്നു. ഈ അണ്ടർ കവർ ഓപ്പറേഷനും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഗെരാത്ത് ഇവാൻസ് തന്നെയാണ് ഈ ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്