Bicycle Thieves
ബൈസിക്കിൾ തീവ്‌സ് (1948)

എംസോൺ റിലീസ് – 59

ഭാഷ: ഇറ്റാലിയൻ
സംവിധാനം: Vittorio De Sica
പരിഭാഷ: വെള്ളെഴുത്ത്
ജോണർ: ഡ്രാമ
IMDb

8.3/10

Movie

N/A

ലൂയി ബര്‍ട്ടോളിനിയുടെ “ബൈസിക്കിൾ തീവ്‌സ്” എന്ന നോവലിനെ ആധാരമാക്കി ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ വിറ്റോറിയ ഡി സിക്ക 1948 ല്‍ ഒരുക്കിയ ഈ ചിത്രം ലോക സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായി ഇടംപിടിക്കുന്നു. നിയോ റിയലിസ്റ്റിക് സിനിമയുടെ ശക്തനായ വക്താവായിട്ടാണ് വിക്ടോറിയ ഡിസീക്കയെ ലോകസിനിമ കാണുന്നത്. 93 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ബ്ലാക്ക് & വൈറ്റ് ചിത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമാണ്. രണ്ട് ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച – യുദ്ധക്കെടുതികളും, ദാ‍രിദ്ര്യവും, തൊഴിലില്ലായ്മയും മൂലം വീര്‍പ്പുമുട്ടുന്ന ഇറ്റലിയുടെ ദുരിതാവസ്ഥ പ്രതിഫലിക്കുന്ന ചിത്രമാണ് ‘ ബൈസിക്കിള്‍ തീവ്സ്’ .

സാധാരണക്കാരന്റെ പച്ചയായ ജീവിതന്നെ അതേപടി പകര്‍ത്തിയ ഈ ചിത്രം ഇറ്റലിയിലെ ആദ്യകാല റിയലസ്റ്റിക്ക് സിനിമകളില്‍ ഒന്നാണ്. ‘ബൈസിക്കിള്‍ തീവ്സ്’ ജനങ്ങള്‍ സ്വീകരിച്ചതോടെയാണ് അതേ ശ്രേണിയിലുള്ള നവയുഗ സിനിമകള്‍ ആവിര്‍ഭവിച്ചത്. കറകളഞ്ഞ തിരക്കഥയും കലര്‍പ്പില്ലാത്ത അഭിനയവും ആകാംക്ഷാഭരിതമായ രംഗങ്ങളും കൊണ്ട് സമ്പുഷ്ടമായ സിനിമ അതിനാല്‍ തന്നെ നിരൂപക പ്രശംസ പിടിച്ചു പറ്റി. മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമിക് പുരസ്കാരം ഉള്‍പടെ ഒട്ടനവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.