Dogman
ഡോഗ്‌മാൻ (2018)

എംസോൺ റിലീസ് – 1532

Download

2425 Downloads

IMDb

7.2/10

Movie

N/A

നായ്ക്കളെ ഒരുപാടിഷ്ടപ്പെടുന്ന മാർസെല്ലോ “ഡോഗ്മാൻ” എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്.
പകൽ സമയം വീട്ടുകാർ ജോലിക്ക് പോകുമ്പോൾ അവരുടെ നായ്ക്കളെ സംരക്ഷിക്കുക, നായ്ക്കളുടെ രോമമൊക്കെ വെട്ടി വൃത്തിയാക്കി ഡോഗ്‌ഷോകളിൽ പങ്കെടുപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഡോഗ്മാനിൽ ചെയ്യുന്നത്.
എല്ലാവർക്കും പ്രിയങ്കരനായ മാർസെലോക്ക് ചെറിയ രീതിയിലുള്ള മയക്കുമരുന്ന് വില്പനയുമുണ്ട്. എന്നാൽ ഗുണ്ടാപ്പണിയുമായി നടക്കുന്ന സിമോണുമായുള്ള സൗഹൃദം അയാളെ കൊണ്ടെത്തിക്കുന്നത് ഒരിക്കലും ഊരാൻ കഴിയാത്ത കുടുക്കിലേക്കായിരിക്കുമെന്ന് അയാൾ കരുതിയിരുന്നില്ല.
2018 ലെ കാൻ ഫെസ്റ്റിവലിൽ അടക്കം മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച മാർസെല്ലോ ഫോണ്ടെയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
കടപ്പാട് : പ്രദീപ്‌ വി കെ.