Life Is Beautiful
ലൈഫ് ഈസ് ബ്യൂട്ടിഫുൾ (1997)

എംസോൺ റിലീസ് – 57

Download

5299 Downloads

IMDb

8.6/10

നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ ജീവിതത്തെക്കുറിച്ച് സിനിമകളനേകം വന്നിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ലൈഫ് ഈസ് ബ്യൂട്ടിഫുൾ വേറിട്ടു നിൽക്കുന്നു. ഭയാനകമായ ദുരന്തത്തെപ്പോലും നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന മാന്ത്രികവിദ്യ അസാധാരണമെന്നേ പറയേണ്ടൂ. പ്രണയം, ത്യാഗം, സഹനം, പ്രത്യാശ ഇവയെല്ലാം ഇഴചേർന്ന ഈ ഇറ്റാലിൻ സിനിമ 1999 ൽ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്കാറടക്കം നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി. സംവിധായകനായ റോബർട്ടോ ബനീഞ്ഞി തന്നെയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. നർമ്മത്തിൻറെ പുറം പാളിക്കടിയിലെ ആഴത്തിലുള്ള ദുരന്തം എക്കാലവും നമ്മെ പിന്തുടരുകതന്നെ ചെയ്യും.