Malena
മലേന (2000)

എംസോൺ റിലീസ് – 5

Download

4009 Downloads

IMDb

7.4/10

രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ഇറ്റലിയിലുള്ള സിസിലിയിലെ ഒരു ചെറിയ പട്ടണത്തിൽ, 13 വയസ്സുകാരനായ റെനാറ്റോ എന്ന കുട്ടിക്ക് മലേന എന്ന സുന്ദരിയായ ചെറുപ്പക്കാരി വിധവയോട് തോന്നുന്ന പ്രണയമാണ് മലേന എന്ന ഈ സിനിമയുടെ പ്രമേയം.

മലേനയുടെ ഭർത്താവ് യുദ്ധത്തിൽ മരിക്കുന്നതോടെ, നാട്ടുകാരുടെ പീഡനങ്ങൾക്ക് അവൾ ഇരയാകുന്നു. അവളുടെ സൗന്ദര്യം കാരണം പുരുഷന്മാർ അവളെ മോഹിക്കുകയും സ്ത്രീകൾ അസൂയപ്പെടുകയും ചെയ്യുന്നു. അതോടെ നാട്ടിലെ ഇല്ലാക്കഥകളും അപവാദങ്ങളും മലേനയുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കി മാറ്റുന്നു…

ലൂച്ചാനോ വിൻസെൻസോണിയുടെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി, ജുസെപ്പേ ടൊർനാട്ടോറെ തിരക്കഥയെഴുതി സംവിധാനം ചെയ്ത്, 2000-ൽ പുറത്തിറങ്ങിയ ഈ ഇറ്റാലിയൻ ചിത്രത്തിൽ, മലേനയായി മൊണിക്കാ ബെലുചിയും, റെനാറ്റോയായി ജുസെപ്പേ സുൽഫാറോയും അഭിനയിച്ചിരിക്കുന്നു.

വളരെയധികം നിരൂപകപ്രശംസ നേടിയെടുത്ത ചിത്രം മികച്ച പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയ്ക്കുള്ള ഓസ്‌കാർ നാമനിർദ്ദേശങ്ങളും നേടിയിരുന്നു.