എം-സോണ്‍ റിലീസ് – 1795
ക്ലാസ്സിക് ജൂൺ2020 – 30

ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Federico Fellini |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ഡ്രാമ |
വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയുടെ സംവിധാനത്തിൽ 1957 ൽ പുറത്തിറങ്ങിയ ചിത്രമാണ് നൈറ്റ്സ് ഓഫ് കബീരിയ. മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ ഉൾപ്പടെ പല പുരസ്കത്തിനും അർഹമായിട്ടുണ്ട് ഈ സിനിമ.റോമിലെ തെരുവുകളിൽ സ്നേഹത്തിനു വേണ്ടി അലഞ്ഞു നടക്കുന്ന കബീരിയ എന്ന അഭിസാരികയുടെ കഥയാണിത്.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അവൾ അത്രമേൽ കൊതിച്ചിരുന്നു. പക്ഷേ, സ്നേഹിച്ചവർ എല്ലാവരും അവളെ വഞ്ചിക്കുകയാണ് ചെയ്തത്. ഓരോ തവണ വഞ്ചിക്കപ്പെടുമ്പോഴും, മരണത്തിലേക്ക് തള്ളിയിടപ്പെടുമ്പോഴും അവൾ പൂർവ്വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്. ഒരർത്ഥത്തിൽ, പ്രത്യാശയുടെ മറ്റൊരു പേരാണ് കബീരിയ.