എംസോൺ റിലീസ് – 559

ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Andrea Molaioli |
പരിഭാഷ | പ്രശോഭ് പി. സി. |
ജോണർ | ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
ഇറ്റാലിയൻ ഗ്രാമീണതയുടെ പശ്ചാത്തലത്തിലൊരുക്കിയ കുറ്റാന്വേഷണ സിനിമയാണ് “ദ ഗേൾ ബൈ ദ ലേക്ക്“. വടക്കൻ ഇറ്റലിയിൽ ഒരു ചെറിയ തടാകക്കരയിൽ ഒരു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നു. വസ്ത്രങ്ങളില്ലാത്ത മൃതദേഹം ഒരു ജാക്കറ്റ്കൊണ്ട് മൂടിയിരുന്നു.
വിരമിക്കാൻ അധികകാലം ബാക്കിയില്ലാത്ത ഡിറ്റക്ടീവ് സൻസിയോയ്ക്കാണ് അന്വേഷത്തിൻ്റെ ചുമതല ലഭിക്കുന്നത്. മൃതദേഹവും സംഭവസ്ഥലവും പരിശോധിക്കുന്ന ഡിറ്റക്ടീവ് അസ്വാഭാവികമായ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നു. അവയിൽ ഊന്നിയുള്ള അന്വേഷണമാണ് പിന്നീട്.