The Girl in the Fog
ദി ഗേൾ ഇൻ ദി ഫോഗ് (2017)

എംസോൺ റിലീസ് – 1368

Subtitle

3457 Downloads

IMDb

6.8/10

പ്രശസ്ത നോവലിസ്റ്റായ ഡൊനാറ്റോ കാരിസി രചിച്ച നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം നിർവ്വഹിച്ച ഇറ്റാലിയൻ ത്രില്ലർ ചിത്രമാണ് “The Girl in the Fog”. കാസ്റ്റ്നർ കുടുംബത്തിലെ ഒരേ ഒരു പെൺതരിയാണ് അന്ന ലവ്. സെപ്റ്റംബർ മാസത്തിലെ ഒരു ശൈത്യകാല സായാഹ്നത്തിൽ വീട്ടിൽ നിന്നും പള്ളിയിൽ പോകാനായി ഇറങ്ങിയതായിരുന്നു അവൾ. പക്ഷേ അവളുടെ ആ യാത്രക്ക് ഒരു മടങ്ങിവരവുണ്ടായിരുന്നില്ല. 16 വയസ് മാത്രമുള്ള ഒരു പെൺകുട്ടി, കുടുംബത്തിന്റെ തന്നെ ഉറച്ച വിശ്വാസമായിരുന്നവൾ എന്തിന് വീട് വിട്ട് പോകണം? അതോ അവളെ ആരെങ്കിലും കടത്തിക്കൊണ്ടു പോയതോ? ദുരൂഹതകൾ ഏറെ നിറഞ്ഞ അവളുടെ തിരോധാനം പോലീസ് ഏറ്റെടുക്കുന്നതും, അതിൽ പത്രമാധ്യമങ്ങളുടെ ഇടപെടലുകളും അവരുടെ ലാഭക്കച്ചവടങ്ങളും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന് ആധാരം. വളരെ സാവധാനത്തോടെ അന്വേഷണ രീതിയിൽ പുരോഗമിക്കുന്ന ചിത്രം സൈക്കോളജിക്കൽ ത്രില്ലർ എന്ന വിഭാഗത്തിൽ കൂടി ഉൾപ്പെടുത്താവുന്നതാണ്.