എംസോൺ റിലീസ് – 3029
ക്ലാസിക് ജൂൺ 2022 – 07
ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Pier Paolo Pasolini |
പരിഭാഷ | എൽവിൻ ജോൺ പോൾ |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
1964ല്‍ പിയെര്‍ പൗലോ പസോളിനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഗോസ്പല്‍ അക്കോര്‍ഡിംഗ് ടു സെന്റ് മാത്യൂ.” ഇറ്റാലിയന്‍ നിയോറിയലിസത്തിന്റെ ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രം മത്തായിയുടെ സുവിശേഷം അനുസരിച്ച് ഉള്ള യേശു ക്രിസ്തുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ്.
ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവാലിന്റെ ഗ്രാന്‍ഡ് ജൂറി പ്രൈസ് കരസ്ഥമാക്കി. മൂന്ന് ഓസ്ക്കാര്‍ നാമനിര്‍ദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. 2015 ല്‍ വത്തിക്കാന്‍ ദിനപത്രമായ എല്‍ ഒസര്‍വറ്റോര്‍ ചിത്രത്തെ ക്രിസ്തുവിനെക്കുറിച്ച് നിര്‍മ്മിച്ചതില്‍ ഏറ്റവും മികച്ച ചലച്ചിത്രമെന്ന് “ദ ഗോസ്പല്‍ അക്കോര്‍ഡിംഗ് ടു സെന്റ് മാത്യൂ.” നെ വിശേഷിപ്പിച്ചു.
“ചിത്രങ്ങൾക്ക് വാക്യങ്ങളുടെ കാവ്യ ഭംഗിയുടെ തലത്തിലേക്ക് ഒരിക്കലും ഉയരാൻ ആവില്ല” എന്ന് വിശേഷിപ്പിച്ച പസോളിനി ചിത്രത്തിലെ സംഭാഷണങ്ങൾ എല്ലാം തന്നെ മത്തായിയുടെ സുവിശേഷത്തിൽ നിന്ന് അതേ പടി എടുക്കുകയാണ് ചെയ്തത്. ഈ മലയാളം ഉപശീർഷകവും ഇപ്രകാരം പരമാവധി പസോളിനിയുടെ ആവിഷ്കാരത്തോട് കൂറ് പുലർത്താൻ ശ്രമിച്ചിട്ടുണ്ട്.