Two Women
ടൂ വിമൻ (1960)

എംസോൺ റിലീസ് – 2625

ഭാഷ: ജർമൻ , ഇറ്റാലിയൻ
സംവിധാനം: Vittorio De Sica
പരിഭാഷ: എൽവിൻ ജോൺ പോൾ
ജോണർ: ഡ്രാമ, വാർ
Download

427 Downloads

IMDb

7.7/10

Movie

N/A

“യുദ്ധത്തില്‍ എല്ലാം മാറും.”

1960ല്‍ ഇറങ്ങിയ വിറ്റോറിയ ഡി സിക്ക (ബൈസിക്കിൾ തീവ്‌സ് (1948) ന്റെ സംവിധായകന്‍) സംവിധാനം ചെയ്ത് ഇറ്റാലിയന്‍ ചലച്ചിത്രമാണ് “La ciociara” aka “Two Women”. 1957ല്‍ അതേ പേരില്‍ ഇറങ്ങിയ ഇറ്റാലിയന്‍ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. നോവല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ഇറ്റലിയില്‍ നടന്ന സംഭവങ്ങളെ പശ്ചാത്തലമാക്കി എഴുതിയതാണ്.

മനുഷ്യ ചരിത്രത്തില്‍ എന്നും യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കുന്നത് നിരപരാധികളായ മനുഷ്യരാണ്. അതില്‍ തന്നെ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ചരിത്രത്തില്‍ ഉടനീളം ഭരണകര്‍ത്താക്കളും ഗോത്ര നേതാക്കന്മാരും ആഹ്വാനം ചെയ്ത് യുദ്ധങ്ങളുടെ ഭവിഷ്യത്ത് എല്ലാ കാലത്തും അനുഭവിച്ചത് ഈ കൂട്ടരാണ്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യ നാളുകളില്‍ സഖ്യകക്ഷികള്‍ റോമില്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ തുടങ്ങി. വിധവയായ സെസീറ യുദ്ധത്തിന്റെ ഈ ഭീകരതയില്‍ നിന്ന് തന്റെ മകളെ രക്ഷിക്കാനായി അവളെയും കൂട്ടി റോമില്‍ നിന്നും താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലേക്ക് പോകുന്നു. എന്നാല്‍ യുദ്ധത്തിന്റെ ദുരിതങ്ങള്‍ നഗരങ്ങളില്‍ നിന്നും നാട്ടില്‍ പുറത്തേക്ക് വരെ എത്തിയിരുന്നു. ഈ ഭീകരമായ അന്തരീക്ഷത്തിലും തന്റെ മകള്‍ക്ക് നല്ലൊരു ഭാവിയുണ്ടാവാന്‍ വേണ്ടി സെസീറ പരിശ്രമിക്കുന്നതാണ് സിനിമയില്‍ നാം കാണുന്നത്.

ബൈസിക്കിള്‍ തീവിസില്‍ യുദ്ധാനന്തര ഇറ്റലിയില്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ കഷ്ടപ്പെടുന്ന മദ്ധ്യവര്‍ഗ്ഗത്തിന്റെ ചിത്രം നമുക്ക് കാണിച്ചു തന്ന ഡ സീക്ക ടു വിമണില്‍ വരുമ്പോള്‍ യുദ്ധത്തിന്റെ സമയത്ത് സാധാരണ മനുഷ്യര്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അനുഭവിച്ച ദുരിതങ്ങളെ ഫ്രെയ്മില്‍ കാണിക്കുന്നു.

യുദ്ധത്തിന്റെ ലിംഗ രാഷ്ട്രീയത്തെക്കുറിച്ചും ഡി സിക്ക സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു സീനില്‍ ഒരു കഥാപാത്രം ഇപ്രകാരം പറയുന്നു: “യുദ്ധം ചെയ്യാതെ ഒരുത്തനും
സ്വയം ആണെന്ന് പറയാന്‍ പറ്റില്ല.” ചരിത്രം പരിശോധിക്കുമ്പോള്‍ ഭൂരിഭാഗം യുദ്ധങ്ങളുടെയും ഒരു കാരണമായി ഈ ആണഹന്ത കാണാന്‍ സാധിക്കും. ഈ ആണഹന്തക്ക് നേര്‍വിപരീതമായ ഒരു കഥാപാത്ര സൃഷ്ടിയാണ് സോഫിയ ലോറന്‍ അവതരിപ്പിക്കുന്ന ‘സെസീറ’. തന്റെ മകളോടുള്ള സ്നേഹമാണ് ഈ കഥാപാത്രത്തിന്റെ മുഖ മുദ്രയെങ്കിലും, അന്നത്തെ പാട്രിയാര്‍ക്കി ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് വിധവയായ ഒരുവള്‍ക്ക് കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന വാര്‍പ്പ് മാതൃക പലയിടത്തും അവള്‍ പിന്തുടരുന്നില്ല. സെസീറയെ അവതരിപ്പിച്ച സോഫിയ ലോറന്‍ 1961ലെ മികച്ച അഭിനേത്രിക്കുള്ള ഓസ്കാര്‍ അവാര്‍ഡ്‌ നേടുകയുണ്ടായി. ഇതിലൂടെ ഒരു ഇംഗ്ലീഷ് ഇതര ഭാഷയിലെ അഭിനയത്തിന് അഭിനയത്തിനുള്ള ഓസ്കാര്‍ നേടുന്ന ആദ്യ വ്യക്തിയും കൂടിയായി സോഫിയ ലോറന്‍.