എംസോൺ റിലീസ് – 2899

ഭാഷ | ജാപ്പനീസ് |
സംവിധാനം | Takeshi Kitano |
പരിഭാഷ | പ്രശാന്ത് പി ആർ |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
ശുചീകരണ തൊഴിലാളിയായ ഷിഗെരു എന്ന ബധിരനായ യുവാവിന് തന്റെ ജോലിക്കിടയിൽ കേടുവന്ന ഒരു സർഫ് ബോർഡ് കിട്ടുന്നു. സർഫിങ്ങിൽ ആകൃഷ്ടനായ അവൻ അത് നേരാക്കി അതിൽ സർഫിങ് പഠിക്കാൻ തുടങ്ങുന്നു. എല്ലാവരും അവനെ കളിയാക്കുമ്പോൾ പ്രോത്സാഹിപ്പിക്കാൻ ആകെയുള്ളത് അവന്റെ കാമുകി മാത്രമാണ്. ജീവിത സാഹചര്യങ്ങളും കടൽ തിരകളും അവനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വിട്ടുകൊടുക്കാൻ അവൻ തയ്യാറല്ലായിരുന്നു. അകിര കുറസോവയുടെ പിൻഗാമി എന്നു വിശേഷിപ്പിക്കപ്പെടുന്ന ജാപ്പനീസ് സംവിധായനായ റ്റക്കേഷി കാറ്റാനോ ഒരുക്കിയ ജീവിതത്തിന്റെ നന്മകളെ വാഴ്ത്തുന്ന ഒരു കൊച്ചു ചലച്ചിത്രം.