Ajin: Demi-Human
അജിൻ: ഡെമി-ഹ്യുമൻ (2017)

എംസോൺ റിലീസ് – 1614

Download

5701 Downloads

IMDb

6.4/10

Movie

N/A

Gamon Sakurai യുടെ ഇതേപേരിലുള്ള മാങ്കാ സീരീസിന്റെ ചലച്ചിത്രാവിഷ്കാരമാണ് 2017ൽ പുറത്തിറങ്ങിയ ഈ ജാപനീസ് മൂവി.

പരിണമിക്കപ്പെട്ട ഒരു വിഭാഗം ജനങ്ങളെ വിളിക്കുന്ന പേരാണ് “ഡെമി-ഹ്യൂമൻസ്” അഥവാ “അജിൻ”. അജിനുകൾക്ക് മരണമില്ല, അവർ മരിച്ചാലും ഞൊടിയിടയിൽ വീണ്ടും ജീവൻ വെക്കും. ഈയൊരു കഴിവുള്ളതുകൊണ്ട് ഗവണ്മെന്റ് അവരെ തടവിലാക്കി, അവരിൽ പല പരീക്ഷണങ്ങളും നടത്തുന്നു. ഈ കാരണത്താൽ, അജിനുകൾ തങ്ങൾ ഡെമി-ഹ്യൂമൻസ് ആണെന്ന കാര്യം മറ്റുള്ളവരിൽ നിന്ന് മറച്ചുപിടിക്കുന്നു. ഒടുവിൽ അജിനുകളുടെ ശരിക്കുള്ള കഴിവുകൾ മനസ്സിലാക്കിയ “സാറ്റോ” എന്ന അജിൻ, ഗവണ്മെന്റിന്റെ ക്രൂരതകൾക്കെതിരെ, അവരെ വെല്ലുവിളിച്ചുകൊണ്ട് രംഗത്ത് വരുന്നു. മെഡിക്കൽ സ്റ്റുഡന്റ് ആയ “കേയ് നാഗായ്” ഒരു വാഹനാപകടത്തിൽപെട്ട് മരിക്കുകയും, തിരിച്ച് ജീവൻ വെക്കുകയും ചെയ്യുന്നതിലൂടെ താനൊരു അജിൻ ആണെന്ന് തിരിച്ചറിയുന്നു. ഗവണ്മെന്റിന്റെ പിടിയിലാവുന്ന നാഗായ്, അവരുടെ ക്രൂരമായ പരീക്ഷണങ്ങൾക്ക് വിധേയനാവുന്നു. ഈ സമയം സാറ്റോ സർക്കാരുമായി തുറന്ന യുദ്ധത്തിന് തയാറാവുന്നു. സാറ്റോയെ പിടികൂടാൻ സഹായിച്ചാൽ പിന്നെയൊരിക്കലും തന്റെ പിന്നാലെ വരില്ലെന്ന ഉറപ്പിൽ, നാഗായ് സർക്കാരിനൊപ്പം ചേരുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് കഥാസാരം.