എംസോൺ റിലീസ് – 887
ഭാഷ | ജാപ്പനീസ് |
സംവിധാനം | Takashi Yamazaki |
പരിഭാഷ | സുബീഷ് ചിറ്റാരിപ്പറമ്പ്. |
ജോണർ | കോമഡി, ഡ്രാമ, ഫാമിലി |
താകാഷി യാമസാക്കി സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു സൂപ്പർഹിറ്റ് ജാപ്പനീസ് ചലച്ചിത്രമാണ് “ഓൾവേസ്: സൺസെറ്റ് ഓൺ തേഡ് സ്ട്രീറ്റ്. “
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പതിയെ ജീവിതം തിരിച്ചു പിടിക്കുന്ന ജപ്പാൻ ജനതയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ കോറിയിട്ടത്. 2006-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള
ജാപ്പനീസ് അക്കാദമി അവാർഡ് ഉൾപ്പെടെ 30 അവാർഡുകളാണ് ഈ ചിത്രം വാരിക്കൂട്ടിയത്.
1958-ൽ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ടോക്കിയോയിലെ സുസുക്കി ഓട്ടോ കമ്പനിയിലേക്ക് ജോലിക്ക് എത്തുന്ന (മിസുക്കോ) എന്ന പെൺകുട്ടിയിലൂടെ തുടങ്ങുന്ന കഥ ഒരു തെരുവിലൂടെ മുന്നേറി, ഒരു പിടി പച്ചമനുഷ്യരുടെ ജീവിതത്തിലൂടെ നടന്നു നീങ്ങുകയാണ്. അവസാനം പ്രേക്ഷകരുടെ മനസ്സും, കണ്ണും നിറച്ചു കൊണ്ടാണ് ഈ ചിത്രം അവസാനിക്കുക എന്നതിൽ യാതൊരു സംശയവുമില്ല.
ഫീൽഗുഡ് സിനിമകളെ സ്നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടിയാണ് ഇത്.
ചിത്രത്തിന്റെ വൻവിജയത്തെ തുടർന്ന് ഇതിന്റെ രണ്ടാം ഭാഗം 2007-ലും, മൂന്നാം ഭാഗം 2012-ലും പുറത്തിറങ്ങി.