എംസോൺ റിലീസ് – 3212
ഭാഷ | ജാപ്പനീസ് |
സംവിധാനം | Tsutomu Mizushima |
പരിഭാഷ | വിഷ്ണു ഷാജി |
ജോണർ | അനിമേഷന്‍, ഡ്രാമ, മിസ്റ്ററി |
“മരിച്ചവരെ മരണത്തിലേക്ക് തിരിച്ചയക്കുക”
Tsutomu Mizushimaയുടെ സംവിധാനത്തിൽ 2012 ജനുവരിയിൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമേഷൻ ഹൊറർ ടെലിവിഷൻ സീരീസാണ് അനദർ. 2009-ൽ ഇതേ പേരിൽ പുറത്തിറങ്ങിയ Yukito Ayatsuji യുടെ നോവലിനെ ആസ്പദമാക്കിയാണ് 12(+1 OVA) എപ്പിസോഡുകളുള്ള Another ചിത്രീകരിച്ചിരിക്കുന്നത്.
26 വർഷം മുമ്പ് യോമിയാമയിലെ ജൂനിയർ ഹൈസ്കൂളിലെ ഒരു ക്ലാസ്സിൽ ദുർമരണം സംഭവിക്കുന്നു. അതിന്റെ ശാപം ആ ക്ലാസ്സിലെ വിദ്യാർത്ഥികളെയും, അധ്യാപകരെയും മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെ വരെ ഇന്നും വേട്ടയാടി കൊണ്ടിരിക്കുന്നു.
പുതിയ അധ്യയന വർഷം തുടങ്ങി കഴിഞ്ഞാൽ ഓരോ മാസവും ക്ലാസ്സുമായി ബന്ധമുള്ള ആരെങ്കിലുമൊക്കെ ദുർമരണപ്പെടുന്നു. ഇതിനൊക്കെ കാരണം ആ ക്ലാസ്സിലുള്ള ഒരാൾ തന്നെ ആണെങ്കിലോ? ഈ അവസരത്തിലാണ് ആ ക്ലാസ്സിലേക്ക് കൊയ്ചി സകാകിബാര എന്ന വിദ്യാർത്ഥി ട്രാൻസ്ഫറായി വരുന്നത്. നിഗൂഢത നിറഞ്ഞ ആ ക്ലാസ്സിൽ അതിലും നിഗൂഢത നിറഞ്ഞ മിസാക്കിയുമായി ചേർന്ന്, ക്ലാസ്സിനെ ശാപത്തിൽ നിന്നും രക്ഷിക്കാനുള്ള അവന്റെ ശ്രമമാണ് അനദർ എന്ന ഹൊറർ സീരീസ് പറയുന്നത്.
എല്ലാത്തിനും പിന്നിൽ ആരാണെന്നറിയുമ്പോൾ സകാകിബാരയും, മിസാക്കിയും മാത്രമല്ല കണ്ടിരിക്കുന്ന പ്രേഷകരും ഞെട്ടിപ്പോകുന്നു. അവസാന എപ്പിസോഡ് വരെ സസ്പെൻസ് നിലനിർത്തുന്ന ഈ സീരീസ്, ഹൊറർ അനിമേ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സീരീസാണ്.
🔞ആയതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക