Attack on Titan Season 1
അറ്റാക്ക് ഓൺ ടൈറ്റൻ സീസൺ 1 (2013)
എംസോൺ റിലീസ് – 2573
ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ.Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 imdb റേറ്റിംഗ് ഉണ്ട്.
കഥ,തിരക്കഥ,സംഭാഷണം,അനിമേഷൻ,സംഗീതം തുടങ്ങി എല്ലാ മേഖലകളിലും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന ഈ സീരീസ് കഥാപാത്ര വൈവിദ്ധ്യം കൊണ്ടും കഥാപാത്ര രൂപീകരണം കൊണ്ടും മറ്റൊരു തലത്തിൽ എത്തി നിൽക്കുന്നു.
ഒരു സാങ്കല്പിക പോസ്റ്റ് അപ്പോകലിപ്റ്റിക് ലോകത്താണ് അറ്റാക്ക് ഓൺ ടൈറ്റന്റെ കഥ നടക്കുന്നത്.100 വർഷങ്ങൾക്കു മുൻപ് പ്രത്യക്ഷപ്പെട്ട മനുഷ്യ സാദൃശ്യമുള്ള ടൈറ്റനുകളെന്ന ഭീകര സത്വങ്ങൾ മനുഷ്യരാശിയെ വംശനാശത്തിന്റെ വക്കിൽ എത്തിച്ചു.അന്ന് അതിജീവിച്ചവർ മരിയ റോസ് സീന എന്നീ 3 മതിലുകൾ സ്ഥാപിച്ചു.നൂറ് വർഷത്തോളം അവർ ആ മതിലുകൾക്കുള്ളിൽ സമാധാനമായി ജീവിച്ചു. പക്ഷേ… അന്ന് വരെ സുരക്ഷിതമെന്ന് കരുതിയിരുന്ന ആ മതിലുകൾ തകർപ്പെടുന്നതോടെ മനുഷ്യരാശിക്ക് ഒരു ഓർമപ്പെടുത്തലുണ്ടാകുന്നു.