എംസോൺ റിലീസ് – 2880

ഭാഷ | ജാപ്പനീസ് |
സംവിധാനം | Haruo Sotozaki |
പരിഭാഷ | എല്വിന് ജോണ്‍ പോള്‍ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ |
കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്കയെ ആസ്പദമാക്കിയുള്ള അനിമേ സീരിസ് ആണ് ഡീമണ്‍ സ്ലെയര്‍.
1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ സഹോദരിയായ നെസുകോ മാത്രമേ ജീവനോടെയുള്ളൂ. അവളാണേല്‍ ഒരു രക്ഷസ്സായി മാറിയിരിക്കുന്നു. തന്റെ കുടുംബത്തെ കൊന്ന രക്ഷസ്സുകളോട് പ്രതികാരം ചെയ്യാനായിട്ടും തന്റെ അനിയത്തിയെ തിരിച്ച് ഒരു മനുഷ്യസ്ത്രീയാക്കാനും വേണ്ടി അവന്‍ രക്ഷസ്സ് വേട്ട സംഘത്തില്‍ ചേരാന്‍ തീരുമാനിക്കുന്നു.
ഒരു മാങ്ക, അനിമേ സീരീസിലെ ഒരേ കഥാസന്ദര്‍ഭത്തെ ചുറ്റി പറ്റിയുള്ള അദ്ധ്യായങ്ങള്‍, എപ്പിസോഡുകളെ കോര്‍ത്തിണക്കി ഒരു ആര്‍ക്ക് എന്ന് വിളിക്കും.
ഡീമണ്‍ സ്ലെയര്‍ സീരീസിന്റെ ആദ്യത്തെ ആർക്ക് ആണ് “ഫൈനല്‍ സിലക്ഷന്‍” അഥവാ “അവസാന തിരഞ്ഞെടുപ്പ്” ആര്‍ക്ക്. ആദ്യ സീസണിന്റെ ആദ്യത്തെ 5 എപ്പിസോഡുകള്‍ ചേരുന്നതാണ് ഈ ആര്‍ക്ക്. രക്ഷസ്സ് വേട്ട സംഘത്തില്‍ ചേരുന്നതിന് മുന്നേ ഒരു അവസാന തിരഞ്ഞെടുപ്പ് പരീക്ഷയുണ്ട്. ആ പരീക്ഷണം തന്‍ജിറോക്ക് താങ്ങാവുന്നതിലും അപ്പുറമാകുമോ? ഉത്തരമറിയാന്‍ കാണുക.
ഫസ്റ്റ് മിഷൻ ആർക്ക്(6-7) : രക്ഷസ്സ് വേട്ടക്കാരനായതിനു ശേഷമുള്ള തൻജിറോയുടെ ആദ്യ ദൗത്യത്തിൻ്റെ കഥ പറയുന്നു.
അസാക്കുസ ആർക്ക്(7-10): ആദ്യ ദൗത്യത്തിന് ശേഷം, തുടർന്നുള്ള ദൗത്യങ്ങൾ നിറവേറ്റാൻ യാത്ര ചെയ്യുന്നതിനിടെ, തൻ്റെ കുടുംബത്തെ കൊന്ന രക്ഷസ്സുമായി തൻജിറോ ആദ്യമായി മുഖാമുഖം വരുന്നു. ശേഷം എന്ത് സംഭവിക്കും?
NB: സബ് വീഡിയോ പ്ലേയറിൽ തുറക്കുന്ന മുന്നേ കൂടെയുള്ള ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ മറക്കില്ലല്ലോ.