Branded to Kill
ബ്രാൻഡഡ് ടു കിൽ (1967)

എംസോൺ റിലീസ് – 3376

Subtitle

4108 Downloads

IMDb

7.2/10

Movie

N/A

1967-ല്‍ പുറത്തിറങ്ങിയ സെയ്ജൂന്‍ സുസുക്കി സംവിധാനം ചെയ്തൊരു യാകുസ ചിത്രമാണ് “ബ്രാന്‍ഡഡ്‌ ടു കില്‍“. ചിത്രം ഇറങ്ങിയ സമയത്ത് അധികം ശ്രദ്ധ നേടിയില്ലെങ്കിലും, പില്‍ക്കാലത്ത് ഒരു ക്ലാസിക്കായും, സംവിധായകന്റെ ഏറ്റവും മികച്ച സൃഷ്ടിയായും ചിത്രം വാഴ്ത്തപ്പെട്ടു. ജിം ജാര്‍മൂഷ്, ജോണ്‍ വൂ, പാര്‍ക്ക്‌ ചാന്‍ വൂക്ക്, ക്വിന്റിന്‍ ടാരന്‍ടീനോ തുടങ്ങിയ സംവിധായകര്‍ തങ്ങളുടെ ചലച്ചിത്ര ആഖ്യാനരീതിയെ സ്വാധീനിച്ചൊരു ചിത്രമായി പലപ്പോഴും ബ്രാന്‍ഡഡ്‌ ടു കില്ലിനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജപ്പാനിലെ ഏറ്റവും മികച്ച വാടകകൊലയാളികളുടെ ലിസ്റ്റില്‍ മൂന്നാമത് നില്‍ക്കുന്നയാളാണ് ഹനഡ. ഹനഡക്ക് ചൂട് ചോറിന്റെ ഗന്ധത്തിനോട് അങ്ങേയറ്റം ലഹരിയാണ്. അയാളുടെ ഉള്ളിലെ കാമത്തെ ഉണര്‍ത്താന്‍ പോലും ആ ഗന്ധം കൂടിയേ തീരൂ. ഒരിക്കല്‍ ഏല്‍പ്പിച്ച ഒരു കൊല നടത്താന്‍ സാധിക്കാതെ വന്നതോടുകൂടി ഹനഡയെ കൊല്ലാന്‍ യാകുസ തീരുമാനിക്കുന്നു. അതിനായി ജപ്പാനിലെ ഒന്നാം നമ്പര്‍ വാടക കൊലയാളിയെ അവര്‍ ഏര്‍പ്പാടാക്കുന്നു. ഹനഡക്ക് തന്റെ ജീവന്‍ രക്ഷിക്കാനാകുമോ ഇല്ലയോ?

NB: വളരെയധികം, ന്യൂഡിറ്റിയും, സെക്സ് സീനുകളും, വയലന്‍സും ഉള്ള സിനിമയായതിനാല്‍ പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക.